കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിയായ യുവതിയെ ചൊവ്വാഴ്ച വൈകുന്നേരം കൊടക്കാട് സ്വദേശിയും സൈനികനുമായ അനീഷ് കുമാർ ബസ്സിൽ നിന്ന് വിളിച്ചറിക്കി സ്കൂട്ടറിൽ കയറ്റി കൊണ്ടു പോയി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ്സിൽ യാത്ര ചെയ്യുമ്പോൾ ചട്ടഞ്ചാലിനു സമീപത്ത് എത്തിയപ്പോൾ യുവതിയെ നിർബന്ധിച്ച് ബസ്സിൽ നിന്ന് ഇറക്കുകയും സ്കൂട്ടറിൽ കയറ്റി പൊയിനാച്ചിയിലെ വിജനമായ ക്വാറിക്ക് സമീപം എത്തിച്ച് കത്തി കാണിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവതി രക്ഷിതാക്കളെയും കൂട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവർ തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ബന്ധം വഷളായതിനേ തുടർന്ന് ഇയാൾ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതു.
കാസർകോഡ് ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയെ വിളിച്ചിറക്കി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി
