ബംഗളൂരു: കർണാടകയിൽ കടുവകളെ വിഷംവച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ നടപടികളുമായി സർക്കാർ. വന്യമൃഗങ്ങളെ കൊല്ലുന്നവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പുനൽകി. വന്യജീവി വാരാചരണത്തിന്റെ സമാപനസമ്മേളനത്തിൽ വനം ഉദ്യോഗസ്ഥർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഡൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ചാമരാജനഗറിലെ മലെ മഹദേശ്വര ഹില്ലിലാണ് രണ്ടുകടുവകളെയും നാല് കടുവക്കുഞ്ഞുങ്ങളെയും വിഷം കൊടുത്തുകൊന്ന സംഭവമുണ്ടായത്. വനം അതിജീവിച്ചാൽ ഭൂമിയും അതിജീവിക്കും. വനത്തെയും വന്യജീവികളെയും വേർപെടുത്താൻ കഴിയാത്തതാണ്. വന്യജീവികളെ നശിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. എത്ര സ്വാധീനമുള്ളവരായാലും രക്ഷപ്പെടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
Related Posts
സിനിമ തിയേറ്ററുകൾ ആഹാര സാധനങ്ങൾക്ക് അമിതവില നടപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്
സിനിമ തിയേറ്ററുകൾ ആഹാര സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയർ വി വി രാജേഷ്.തീയേറ്ററിനകത്ത് കയറിയാൽ അത്ഭുതലോകത്ത് കയറിയതുപോലെയാണെന്നും ഒരു ചായ വാങ്ങിച്ചു കുടിക്കാൻ ലോണെടുത്ത് പോകേണ്ട…
FAS സുവർണ്ണ ജൂബിലി ആഘോഷം.
നോർത്ത് പറവൂർ : പുത്തൻവേലിക്കര ഫൈൻ ആർട്സ് സൊസൈറ്റി (FAS) സുവർണ്ണ ജൂബിലി വർഷാഘോഷത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സെപ്റ്റംബർ 6 ന് മുഖ്യമന്ത്രി…
വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തിയ വികസന സന്ദേശ യാത്ര സമാപിച്ചു
വൈക്കം ; പണത്തിന് വേണ്ടി ആദര്‍ശങ്ങളും തത്വസംഹതികളും പണയപ്പെടുത്തുന്ന മുഖം നഷ്ടപ്പെട്ട പ്രസ്താനമായ് സി. പി. എം മാറിക്കഴിഞ്ഞെന്ന് കെ. പി. സി. സി മെമ്പര്‍ മോഹന്‍.…
