സ്വച്ചതാ കി സേവാ ക്യാമ്പയിന്

ഏഴിക്കര ഗ്രാമപഞ്ചായത്തിൽ സ്വച്ചതാ കി സേവാ ക്യാമ്പയിന്‍റെ ഭാഗമായി പഞ്ചായത്ത് തല പൊതു ശുചീകരണ യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീന സജീവ് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം രാജഗോപാൽ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമാദേവി ഉണ്ണികൃഷ്ണൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻറ അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം എസ് രതീഷ്, പഞ്ചായത്ത് മെമ്പർമാരായ വീണ അശ്വനികുമാർ, ടി എ മജീദ്, ബിന്ദു ഗിരീഷ് , സിന്ധു പ്രജു , കെ എസ് ഭുവന ചന്ദ്രൻ, കെഡി വിൻസന്‍റ്, രശ്മി എം എ , കെ ജെ ജിജോ, നീതു സലിൻകുമാർ,രജനി ചന്ദ്രമോഹൻ, സെക്രട്ടറി മീന മാത്യു പി എന്നിവർ സംബന്ധിച്ചു. ശുചീകരണ യജ്ഞം ഗേറ്റ് വേ ടു ചെറായിയിൽ ജനപ്രതിനിധകൾ, ഹരിതകർമ്മസേനഅംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *