കള്ളിക്കാട്: കള്ളിക്കാട് സെയ്ന്റ് അന്നാസ് എൽ.പി. സ്കൂളിൽ വിവിധ കലാപരിപാടികളോടെ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയായി കലോത്സവം മാറി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവരാജ് എസ്. സ്വാഗതം ആശംസിച്ചു. റവ. ഫാ. ബിനു വർഗീസ് കലോത്സവം ഉദ്ഘാടനം ചെയ്തു. വിശിഷ്ട അഥിതിയായി റിട്ടയേർഡ് അധ്യാപകനും കലാകാരനുമായ ശ്രീ. ജയപ്രകാശ് പങ്കെടുത്തു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു. നൃത്തം, സംഗീതം,അഭിനയ ഗാനം, പ്രസംഗം തുടങ്ങിയ വിവിധ ഇനങ്ങളിലെ അവതരണങ്ങൾ കലോത്സവത്തിന് മാറ്റുകൂട്ടി. കുട്ടികളുടെ സർഗാത്മക കഴിവുകളും കലാപ്രതിഭകളും വേദിയിൽ നിറഞ്ഞുനിന്നു.പരിപാടിയുടെ വിജയത്തിനായി PTA പ്രസിഡന്റ് ശ്രീമതി ദിവ്യമോഹൻ, MPTA പ്രസിഡന്റ് ശ്രീമതി രാധിക ബി. നായർ, സ്കൂൾ ലീഡർ മാസ്റ്റർ രാംദത്ത് ആർ.ജി., സ്കൂൾ ഡെപ്യൂട്ടി ലീഡർ മാസ്റ്റർ അഭിനവ് എം.എസ്. എന്നിവരും അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി.അൻസലീന സുമി (അധ്യാപിക) നന്ദി രേഖപ്പെടുത്തി.
സെയ്ന്റ് അന്നാസ് എൽ.പി. സ്കൂളിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു
