സമത്വ ജ്വാല തെളിയിച്ചു

കാഞ്ഞങ്ങാട്: ജി വി എച്ച്.എസ് എസ് കാഞ്ഞങ്ങാട് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള “പുലരി 2026” ക്യാമ്പിന്റെ ഭാഗമായി സമത്വ ജ്വാല തെളിയിച്ചു.

സമൂഹത്തിൽ തുല്യത, സാമൂഹിക നീതി, മതേതരത്വം എന്നിവ ഉറപ്പാക്കാനും വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താനും വേണ്ടി നടത്തുന്ന പ്രതീകാത്മകമായ ഒരു കൂട്ടായ്മയാണ് സമത്വജ്വാല. ഇരുട്ടിനെ മാറ്റി വെളിച്ചം കൊണ്ടുവരുന്നതുപോലെ, അജ്ഞതയും വിവേചനവും അകറ്റി സമൂഹത്തിൽ സമത്വത്തിന്റെ വെളിച്ചം പകരാനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

സമൂഹത്തിൽ നിലനിൽക്കുന്ന ദുരാചാരമായ സ്ത്രീധനത്തിനെതിരെ വോളന്റിയർമാർ സമദർശനം പ്രതിജ്ഞയെടുത്തു.

കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ. ഗീത ഉദ്ഘാടനം ചെയ്തു. കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.

സ്കൂൾ പ്രിൻസിപ്പൽ,പി.എസ്. അരുൺ,എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർ പി സമീർ സിദ്ധിഖി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു,, സ്കൂൾ വികസന സമിതി അംഗം കെ ദാമോദരൻ, ടി വി എസ് ഷോറൂം മാനേജർ വിജീഷ്, പി ടി എ അംഗം ബിന്ദു, അധ്യാപികമാരായ ശ്യാമിത പി പി,, സുബി താശ്വതി, വോളന്റിയർ ലീഡർമാരായ അർജുൻ കെ,ഇസ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ

കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ നടന്ന സമത്വ ജ്വാല ചടങ്ങ് നഗരസഭ കൗൺസിലർ കെ. ഗീത ഉദ്ഘാടനം ചെയ്തു. കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *