വിഴിഞ്ഞം ഹാർബർ – കോവളം – ബീച്ച് റോഡ് സഞ്ചാരയോഗ്യമല്ലാതായി

കോവളം: വിഴിഞ്ഞം ഹാർബർ റോഡിൽ നിന്നും കോവളം ബീച്ചിലേക്ക് പോകുന്ന വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ തൊഴിച്ചൽ വാർഡിലെ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി.

അംബേദ്കർ പ്രതിമക്ക് സമീപമുള്ള ഈ റോഡിലൂടെ സഞ്ചരിച്ച നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് പലരും ഇതുവഴി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നത്.

തകർന്നു കിടക്കുന്ന ഈ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *