മോദി അധികാരത്തിൽ 25 വർഷം: സേവ ജ്യോതിപ്രയാണം ആഘോഷമാക്കി ബി ജെ പി .

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നതിന്റെ 25-ാം വാർഷിക ആഘോഷങ്ങൾ സേവാ സങ്കൽപ്പ് അഭിയാൻ ഭാഗമായി ജ്യോതി പ്രയാണ യാത്രയും,വികസിത ഭാരത സദസ്സും നടത്തി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റി.
ജില്ലയിലെ 10 മണ്ഡല കേന്ദ്രങ്ങളിൽ നിന്നാണ് പ്രയാണം ആരംഭിചത്.
മണ്ഡലം അദ്ധ്യക്ഷൻമാർ നയിച്ച ജ്യോതി പ്രയാണ ബൈക്ക് റാലി കോട്ടയം ടൗണിൽ യാത്രകൾ ഗാന്ധി തിരുന്നക്കരയിൽ സംഗമിച്ചു.
തുടർന്ന് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന വികസിത ഭാരത് സഭാ സമ്മേളനം സംസ്ഥാന സെക്രട്ടറി അശോകൻ കുളനട ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലം ഒരവധി പോലും എടുക്കാതെ രാഷ്ട്ര പുരോഗതിക്കായി ജോലി ചെയ്ത ആളാണ് നമ്മുടെ പ്രധാനമന്ത്രി എന്ന് അശോകൻ കുളനട അഭിപ്രായപ്പെട്ടു.
വീഡിയോ കോൺഫ്രൻസ് വഴി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ,പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പ്രവർത്തകരെ അഭിസംബോധനച്ചയ്ത് സംസാരിച്ചു.
മധ്യമേഖല അദ്ധ്യക്ഷൻ എൻ ഹരി,മധ്യമേഖല ഉപാദ്ധ്യക്ഷൻ ടി എൻ ഹരികുമാർ,ജില്ലാ ജനറൽ സെക്രട്രിമാരായ എസ് രതീഷ്,ലാൽ കൃഷ്ണ,എൻ കെ ശശികുമാർ,ജില്ലാ ഭാരവാഹികൾ,സംസ്ഥാന സമിതി അംഗങ്ങൾ,സംസ്ഥാന കൗൺസിൽ അംഗങ്ങൾ,എന്നിവർ നേതൃത്വം നൽകി.
നിരവധി പ്രവർത്തകർ പങ്കെടുത്ത വികസിത ഭാരത സഭയിൽ തുടർന്ന് പ്രവർത്തകർ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി പ്രയത്നിക്കും എന്ന് പ്രതിജ്ഞ ചൊല്ലി.

Leave a Reply

Your email address will not be published. Required fields are marked *