കെട്ടിടങ്ങൾ മാത്രം ആയാൽ ആശുപത്രി ആകില്ല

കോവളം :കെട്ടിടങ്ങൾ മാത്രം ആയാൽ ആശുപത്രി ആകില്ല.വിഴിഞ്ഞം പോലുള്ള ജനസാന്ദ്രത കൂടിയ സ്ഥലത്തുള്ള ആശുപത്രി കെട്ടിടം ഉദ്ഘാടനം മാത്രമല്ല വേണ്ടത്.അത്യാവശ്യമായ സ്പെഷ്യൽ ചികിത്സ നൽകാൻ പ്രാപ്തമായ സജ്ജീകരണങ്ങളും ചികിത്സ നടത്തുന്നതിന് കഴിവും പ്രാപ്‌തിയുമുള്ള ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെടെ താലുക്ക് തല പരിചരണം ലഭ്യ മാക്കുന്ന സംവിധാനം വേണം. ആശുപത്രിയിൽ വരുന്നതിനും പോകുന്നതിനും തടസ്സം ഇല്ലാത്ത റോഡും ആവശ്യമാണ് ഇത് നാടിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കി ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പി ഡി പി കോവളം മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ മജീദ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *