കോതമംഗലം :കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സിറ്റി വോയ്സ് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് സമിതി ജില്ലാ പ്രസിഡൻ്റ് റോബിൻ ജോൺ സ്റ്റേറ്റ് സെക്രട്ടറി എസ് ബിജുവിന് നൽകി പ്രകാശനം ചെയ്തു. നാല് പേജിൽ മൾട്ടി കളറിലാണ് പ്രത്യേക പതിപ്പ് തയ്യാറാക്കിയത്. വ്യാപാരികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ ലേഖനങ്ങൾ ഉൾക്കൊള്ളിച്ചാണ് പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചത്. സമിതി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് സി.കെ ജലീൽ, സിറ്റി വോയ്സ് മാനേജിംഗ് ഡയറക്ടർ അബൈദ് മണൂർ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.
സിറ്റി വോയ്സ് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു
