ഒരു സുന്ദര ദിവസംമികച്ച നാടകം.

നോർത്ത് പറവൂർ : ഇ എം എസ് സാംസ്‌ക്കാരിക പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 7 വരെ നടന്ന പ്രൊഫഷണൽ നാടക മത്സരത്തിൽ തിരുവനന്തപുരം മലയാള നാടക വേദിയുടെ ഒരു സുന്ദര ദിവസം മികച്ച നാടകാവതരണത്തിനുള്ള ഒന്നാം സ്ഥാനത്തിന് അർഹരായി. ചങ്ങനാശേരി അണിയറയുടെ തിര നാടകം രണ്ടാം സ്ഥാനം നേടി. മികച്ച നാടക രചനക്ക് ഒന്നാം സ്ഥാനം ശ്രീകുമാർ മാരാത്ത് (ഒരു സുന്ദര ദിവസം) രണ്ടാം സ്ഥാനം മുഹാദ് വെമ്പായം (തിര) മികച്ച സംവിധാനം ഒന്നാം സ്ഥാനം രാജേഷ് ഇരുളം (ഒരു സുന്ദര ദിവസം) രണ്ടാം സ്ഥാനം സുരേഷ് ദിവാകരൻ (തിര) മികച്ച നടൻ ഒന്നാം സ്ഥാനം വേണു പുത്തൂർ ( ഒരു സുന്ദര ദിവസം) രണ്ടാം സ്ഥാനം കെ.പി അനിൽ (ഒരു സുന്ദര ദിവസം) മികച്ച നടി ഒന്നാം സ്ഥാനം ലക്ഷ്മി നായർ (തിര) രണ്ടാം സ്ഥാനം ചിത്ര രാജേഷ് (അക്ഷയ മന്ത്രം) സ്പെഷ്യൽ ജൂറി അവാർഡ് നടൻ ഗിരീഷ് രവിയും ( ശ്വാസം) നേടിയ കാര്യങ്ങൾ വാർത്താ സമ്മേളനത്തിൽ ജൂറി ചെയർമാൻ സേവ്യർ പുൽപ്പാട്ട്, ജൂറി മെമ്പർ എൻ.ജി ഉണ്ണികൃഷ്ണൻ, ജൂറി മെമ്പർ സൂരജ് സത്യൻ എന്നിവർ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *