ഇന്ത്യയോട് മാപ്പ് പറഞ്ഞ് മാർക്ക് സക്കർബർഗ്

കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ പ്രചരിച്ചതിലും ഡീപ് ഫേക്ക് വ്യാജ ഉള്ളടക്കങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിലും ഇന്ത്യൻ സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനത്തിലുണ്ടായ വീഴ്ചകളിൽ ഖേദം പ്രകടിപ്പിച്ച് സക്കർബർഗ് കേന്ദ്ര സർക്കാരിന് ഔദ്യോഗിക സന്ദേശം അയച്ചു.ഇന്ത്യൻ ഐടി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി മെറ്റായുടെ ആഗോള പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ അടിയന്തര നീക്കം. പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ ബോധവൽക്കരണത്തിലും ഉള്ളടക്ക നിയന്ത്രണത്തിലും ഗുരുതരമായ പോരായ്മകൾ സംഭവിച്ചതായി മെറ്റാ സംഘം സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *