ധുരന്ധറിനെതിരെ ഉയർന്ന വർഗീയ-രാഷ്ട്രീയ ആരോപണങ്ങളിൽ മറുപടിയുമായി നടൻ ആർ. മാധവൻ

അദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമായ ധുരന്ധർ എന്ന സിനിമയ്ക്കെതിരെ ഉയർന്ന വർഗീയ/രാഷ്ട്രീയ പ്രചാരണ ആരോപണങ്ങളിൽ മറുപടിയുമായി നടൻ ആർ. മാധവൻ. ചിത്രത്തിൽ ഇന്‍റലിജൻസ് ബ്യൂറോ ഡയറക്ടറായ അജയ് സന്യാൽ എന്ന പ്രധാന കഥാപാത്രത്തെയാണ് മാധവൻ അവതരിപ്പിച്ചത്. തീവ്ര ദേശീയതയും രാഷ്ട്രീയ അജണ്ടകളും പ്രചരിപ്പിക്കുന്നു എന്ന തരത്തിൽ സിനിമയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് താരത്തിന്‍റെ പ്രതികരണം.ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ അഭിമാനം കൊള്ളുന്നതിൽ എന്താണ് തെറ്റെന്ന് മാധവൻ ചോദിച്ചു. ചെറുപ്പം മുതലേ നാടിനെയും അതിലേക്ക് നൽകേണ്ട സംഭാവനകളെയും കുറിച്ച് പഠിച്ചാണ് വളർന്നതെന്നും താൻ പങ്കുവെക്കുന്ന അഭിപ്രായങ്ങൾ രാഷ്ട്രീയ പ്രസ്താവനകളല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *