കൊച്ചി: ‘എഐയും സോഫ്റ്റ് വെയറും എന്ജിനീയറിംഗിന്റെ ഭാവിയും’ എന്ന വിഷയത്തില് എസ്ഒറ്റിഐ ലീഡര്ഷിപ്പ് ടെക് ടോക്ക് സംഘടിപ്പിക്കുന്നു. മാര്ച്ച് അഞ്ചിന് കൊച്ചി ലുലു ഐടി ട്വിന് ടവറില് നടക്കുന്ന പരിപാടിയില് എന്ജിനീയറിംഗ്, സോഫ്റ്റ്വെയര് വികസനം, ഡിജിറ്റല് സ്ട്രാറ്റജി തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഒരുമിപ്പിക്കും. എഐ- അധിഷ്ഠിത സാങ്കേതിക മാറ്റങ്ങളുടെ പശ്ചാത്തലത്തില് പ്രവൃത്തിപദ്ധതി, എന്ജിനീയറിംഗ് തന്ത്രങ്ങള് എന്നിവ എങ്ങനെ ഭാവിക്കായി സജ്ജമാക്കാം എന്നതിനെക്കുറിച്ചുള്ള സംവാദങ്ങളാണ് പ്രധാന ലക്ഷ്യം.എഐ- നേറ്റീവ് ഉപകരണങ്ങള്, കോഡിംഗ് കോപൈലറ്റുകള്, ഏജന്റിക് എഐ സംവിധാനങ്ങള് എന്നിവ സോഫ്റ്റ്വെയര് വികസനരീതിയെ വേഗത്തില് മാറ്റിമറിക്കുന്ന സാഹചര്യത്തില്, മനുഷ്യ-എഐ സഹകരണ മാതൃകകള്, ഇന്റലിജന്റ് ഓട്ടോമേഷന്, ഉല്പ്പാദനക്ഷമത വര്ധന എന്നിവ ചര്ച്ചയുടെ കേന്ദ്രവിഷയങ്ങളായിരിക്കും. ഡെലിവറി വേഗത കൂട്ടുകയും അളക്കാവുന്ന ബിസിനസ് ഫലങ്ങള് സൃഷ്ടിക്കുകയും ചെയ്യുന്ന പ്രായോഗിക നടപ്പാക്കല് തന്ത്രങ്ങള് സംബന്ധിച്ചും സെഷനില് വിശദമായ അവതരണങ്ങളും ആശയവിനിമയങ്ങളും നടക്കും.പരിപാടിയിലെ പ്രധാന ആകര്ഷണമായി ലീഡര്ഷിപ്പ് പാനല് ചര്ച്ച ഉണ്ടാകും. ഷാഷ് ആനന്ദ് (എസ്വിപി, പ്രോഡക്റ്റ് സ്ട്രാറ്റജി, എസ്ഒറ്റിഐ) മോഡറേറ്റാവും. ശ്രീജിത്ത് വിജയമോഹന് (ഡയറക്ടര് ഓഫ് എന്ജിനീയറിംഗ് ആന്റ് ഡാറ്റ ആന്ഡ് എഐ പ്രാക്ടീസ് ലീഡര്, ക്യൂബ്റസ്റ്റ്), രതീഷ് മുരളീധരന് (പ്രോഗ്രാം ഡയറക്ടര്, ഐബിഎം വാട്സണ്സ് ഓര്ക്കസ്ട്രേറ്റ്) എന്നിവര് പങ്കെടുക്കും. പരിപാടിയില് പങ്കെടുക്കാനായി leadershiptechtalk. com. എന്ന ലിങ്കില് രജിസ്റ്റര് ചെയ്യാം.
Related Posts
ആ കിടപ്പറ സീൻ കണ്ട് തിയറ്ററിലിരുന്ന ഭാര്യ പൊട്ടിക്കരഞ്ഞു: ടി.ജി. രവി
വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ മാനങ്ങൾ നൽകിയ നടനാണ് ടി.ജി. രവി. വെള്ളിത്തിരയിലെ ബലാത്സംഗവീരൻ കൂടിയായിരുന്നു രവി. സ്ക്രീനിൽ രവിയെ കാണിക്കുന്പോൾ തന്നെ ഒരു ബലാത്സംഗം ഉറപ്പ് എന്നു…
വർഷാനുവർഷം 48% വളർച്ച: ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ശുദ്ധലാഭത്തിൽ പുതിയ നേട്ടം
കൊച്ചി: ഡിസംബർ 31, 2025-ന് അവസാനിച്ച മൂന്നാം പാദത്തെയും ആദ്യ ഒൻപത് മാസങ്ങളെയും സംബന്ധിക്കുന്ന ഓഡിറ്റ് ചെയ്യാത്ത ഫിനാൻഷ്യൽ ഫലങ്ങൾക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഡയറക്ടർ ബോർഡ്…
ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയില് നേതൃമാറ്റം.
തിരുവനന്തപുരം: ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയില് നേതൃമാറ്റം ഉടനുണ്ടാകുമെന്ന് വിവരം. യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോം സംഘടനയുടെ സംസ്ഥാന പ്രസിഡന്റാകും.…
