പരിശീലനാർദ്ധികളുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു….

വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ സാമൂഹ്യ പ്രതിബദ്ധത വിഭാഗത്തിന്റെ ഭാഗമായി അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്തിനു കീഴിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. 2020 മുതൽ അദാനി ഫൗണ്ടേഷന് കീഴിൽ വിവിധ ബാച്ചുകളിലായി ബ്യൂട്ടി തെറാപ്പിസ്റ്റ്, ഹെയർ സ്റ്റൈലിസ്റ്റ് കോഴ്സുകളിൽ പരിശീലനം പൂർത്തിയാക്കിയവരാണ് മുക്കോല സി എസ് ആർ ഓഫീസിൽ ഒത്തുകൂടിയത്. പ്രസ്തുത സൗഹൃദ കൂട്ടായ്മ അദാനി ഫൗണ്ടേഷൻ സി എസ് ആർ മേധാവി സെബാസ്റ്റ്യൻ ബ്രിട്ടോ ഉദ്ഘാടനം നിർവഹിച്ചു. മേൽപറഞ്ഞ കോഴ്സുകളിൽ മുൻകാലങ്ങളിൽ പരിശീലനം നേടിയതിന്റെയും പരിശീലനത്തിലൂടെ വിവിധ ബ്യൂട്ടീഷ്യൻ മേഖലകളിൽ ജോലി ചെയ്യുന്നതിനെ കുറിച്ചുമുള്ള വിവരങ്ങൾ ഓരോ ഉദ്യോഗാർദ്ധികളും പങ്കുവെച്ചു.

തുടർന്ന് ഈ കഴിഞ്ഞ വർഷങ്ങളിൽ സ്വയം സംരംഭാകരായ ഉദ്യോഗാർദ്ധികളെ അദാനി വിഴിഞ്ഞം സി എസ് ആർ അസിസ്റ്റന്റ് പ്രൊജക്റ്റ്‌ മാനേജർ രാകേഷ്, സീനിയർ പ്രൊജക്റ്റ്‌ ഓഫീസർമാരായ സ്റ്റീഫൻ വിനോദ്, ജോർജ് സെൻ പി റ്റി എന്നിവർ അനുമോദിക്കുകയും ചെയ്തു. അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിലെ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *