തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രല് റോട്ടറി ക്ലബ്ബും ബി.എം.വി.എസ്.എസ് (BMVSS) ബംഗളൂരുവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കൃത്രിമ കാല് ദാന (ജയ്പൂർ ഫൂട്ട്) ക്യാമ്പ് 2026 നവംബർ 13, 14 , 15 തീയതികളില് ഫ്രീമേസണ് ഹാള്, കോട്ടണ് ഹില് റോഡ്, ശ്രീമൂലം ക്ലബ്ബിന് സമീപം, വഴുതക്കാട്, തിരുവനന്തപുരം നടക്കും._
അപകടങ്ങളിലോ പ്രമേഹം ഉള്പ്പെടെയുള്ള രോഗങ്ങള് മൂലമോ കാലുകള് നഷ്ടപ്പെട്ടവർക്ക് സൗജന്യ കൃത്രിമ കാല് ഉടൻ തന്നെ ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. അർഹരായവർക്ക് വിദഗ്ധ പരിശോധനയ്ക്ക് ശേഷമായിരിക്കും കൃത്രിമ കാലുകള് നിർമ്മിച്ച് നല്കുക. ഇതിന് പുറമെ പോളിയോ ബാധിതർക്ക് ആവശ്യമായ കാലിപ്പറുകളും (ഓർത്തോട്ടിക് ബ്രേസ്) രണ്ട് കാലുകളും നഷ്ടപ്പെട്ടവർക്കുള്ള ക്രച്ചസുകളും സൗജന്യമായി വിതരണം ചെയ്യും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്കാണ് സൗജന്യ കൃത്രിമ കാലുകള് ലഭിക്കുക. കൃത്രിമ കാല് ആവശ്യമുള്ളവർ ഒക്ടോബർ 30-ന് വൈകീട്ട് 5 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷനും കൂടുതല് വിവരങ്ങള്ക്കും:
ഫോണ്: 9846005854, 7907157508
9447023970
