മാറ്റിവെച്ച ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ: പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താലിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ പുതുക്കിയ തീയതി പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി വിഭാഗം) പ്രഖ്യാപിച്ചു.
​കേരളം, ഗൾഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ 2026 ഒക്ടോബർ 16-ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് ഒക്ടോബർ 17 (ശനി) ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ (AN) നടക്കുക.
​സമയക്രമം:
​പ്രായോഗിക പരീക്ഷ (Practical Exam) ഉള്ള വിഷയങ്ങൾ: ഉച്ചയ്ക്ക് 2.00 PM മുതൽ 4.15 PM വരെ.
​പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങൾ: ഉച്ചയ്ക്ക് 2.00 PM മുതൽ 4.45 PM വരെ.
​അതേസമയം, ഒക്ടോബർ 17-ന് മുൻപ് തന്നെ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് യാതൊരു മാറ്റവുമുണ്ടാകില്ലെന്നും അവ അന്ന് രാവിലെ തന്നെ (FN) നടക്കുമെന്നും ജോയിന്റ് ഡയറക്ടർ ഒപ്പുവെച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *