കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് നാഷണൽ സർവീസ് സ്ക്കമിലെ വോളന്റീർസ് ഒക്ടോബർ 18, 19,20 തീയതികളിൽ നടക്കുന്ന ത്രിദിന നേച്ചർ & മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി തൃശൂർ ഇൻ മൈൻഡ് ഇൻസ്റ്റിറ്റ്യൂട്ട്, ഇരിഞ്ഞാലക്കുടയിലെ NIPMR കേന്ദ്രം എന്നിവ സന്ദർശിച്ചു. ഡോ ഇക്ബാൽ, ഡോ മനോജ്, ഡോ ജയപ്രകാശ്, ശ്രീമതി ജെസ്ന എന്നിവർ വിദ്യാർത്ഥികൾക്ക് വിവിധ ക്ലാസുകൾ എടുത്തു. നേച്ചർ ക്യാമ്പിന്റെ ഭാഗമായി വാഴച്ചാൽ വനമേഖലയിൽ ട്രെക്കിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവ ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടത്തും. 19 നു പ്രദേശനിവാസികൾക്കായി മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം ഓഫീസർ ഡോ മനോ രാകേഷിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ സംഘടിപ്പിക്കും. പ്രകൃതിയെ അടുത്തറിഞ്ഞു പഠിക്കുക എന്നതാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്.
Related Posts
ലാറ്റക്സ് ഫാക്ടറിക്കെതിരെ പ്രതിഷേധം
കടുത്തുരുത്തി: ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് ലാറ്റക്സ് ഫാക്ടറിക്കെതിരെ പ്രതിഷേധ സമരം നടത്തി നാട്ടുകാര്‍. കടുത്തുരുത്തി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നീരാക്കല്‍ ലാറ്റക്സ് ഫാക്ടറിക്കെതിരെ കിലോമീറ്ററുകള്‍ പദയാത്രയായെത്തിയ…
കണ്ണൂർ പരിയാരത്ത് 80 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി
കണ്ണൂർ പരിയാരത്ത് പുതിയ കാറിൽ രഹസ്യ അറ ഉണ്ടാക്കി 80 ലക്ഷത്തിന്റെ കുഴൽപ്പണം കടത്താൻ ശ്രമിച്ച പുഷ്പഗിരി നഹലാസിൽ നാസിഫ് (22) അമ്മംകുളം ഷംനാസിൽ മുഹമ്മദ് ഷാഫി(30)…
ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്ഫോടനം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്ഫോടനം. നൗഗാം പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ഏഴ് പേര് കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച്…
