തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ശ്രീജിത്ത്.ഈ മാസം 16-ന് വിവാഹം നടക്കാനിരിക്കാനിരിക്കെയായിരുന്നു ശ്രീജിത്ത് ജീവനൊടുക്കിയത്. വൈകുന്നേരം കാണുമ്പോള്‍ ശ്രീജിത്ത് സന്തോഷവാനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല.
പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
