വെള്ളൂർ : വൈക്കം നിയോജകമണ്ഡലത്തിലെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ ബഡ്സ് സ്കൂൾ വെള്ളൂരിൽ ആരംഭിക്കും. കുടുംബശ്രീമിഷനും വെള്ളൂർ പഞ്ചായത്തും ചേർന്നാണ് പഞ്ചായത്തിൽ ഒരു ബഡ്സ് സ്കൂൾ എന്ന കുടുംബശ്രീ മിഷൻ്റെ പദ്ധതിക്ക് തുടക്കം കുറിച്ചത്.കുടുംബശ്രീ നടത്തുന്ന സാമൂഹിക ഇടപെടലുകളിൽ ഏറ്റവും ശക്തമായ പ്രവർത്തനങ്ങളിൽ ഒന്നാണ് ബാലവികാസ അർബൻ ഡവലപ്പ്മെൻ്റ് സൊസൈറ്റി എന്ന ബഡ്സ് സ്കൂൾ. പഞ്ചായത്തിൻ്റെ പദ്ധതി വിഹിതത്തിൽ നിന്നും നാലു ലക്ഷം രൂപയും കുടുംബശ്രീ മുഖേന അനുവദിക്കുന്ന മൂന്നു ലക്ഷം രൂപയും ചേർത്ത് പ്രാരംഭം കുറിക്കും. മിഷൻ്റെ 12 ലക്ഷം രൂപയിൽബാക്കി തുകയായ ഒമ്പതു ലക്ഷം രൂപ ഘട്ടംഘട്ടമായി അനുവദിക്കും.വെള്ളൂർ പഞ്ചായത്തിലെ 8-ാം വാർഡിൽ നിലവിലുള്ള ഇറുമ്പയം കമ്മ്യൂണിറ്റി ഹാളിൽ നവീകരണം നടത്തിയാണ് സ്കൂളിന് തുടക്കം കുറിക്കുന്നത്. ഇതുവരെ എട്ടു പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ടീച്ചറേയും സഹായിയേയും കരാർ അടിസ്ഥാനത്തിൽ നിയമിക്കും. കുട്ടികൾക്കുള്ള ഭക്ഷണവും വാഹനസൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. സെപ്തംബർ ആദ്യം സ്കൂൾ ഉദ്ഘാഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.
Related Posts
23 ശതമാനം മഴകുറവ് ഇനി തുലാവർഷത്തിനായി കാത്തിരിക്കാം
തിരുവനന്തപുരം മൺസൂൺ കടന്നു പോകാറായി, സംസ്ഥാനത്ത് ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മഴയേ ഇല്ല. ഇത്തവണ ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിച്ചപ്പോൾ…
പണം തരുന്നിടത്ത് നിന്ന് വാങ്ങിക്കോളൂ, പക്ഷേ വോട്ട് എനിക്ക് ചെയ്യണം
സേലം: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരാളികൾ പണം നൽകിയാൽ അത് സ്വീകരിച്ചോളൂ എന്നും എന്നാൽ വോട്ട് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (TVK) നൽകണമെന്നും…
അധികൃതരുടെ അനാസ്ഥ തഹസിൽദാർ ബംഗ്ലാവ് നിലംപൊത്തും
പീരുമേട്:പീരുമേട്ടിലെ ഒരു ചരിത്രസ്മാരകം കൂടി വിസ്മൃതിയിലേക്ക് . രാജഭരണകാലത്ത് നിർമ്മിച്ചിരുന്ന തഹസിൽ മജിസ്ട്രേറ്റിൻ്റെ ബംഗ്ലാവ് ആണ് നാശത്തിൻ്റെ വക്കിലെത്തി നിൽക്കുന്നത്. 5 വർഷം മുമ്പ് വരെ തഹസിൽദാർമാർ…
