അതിർത്തി രക്ഷാ സേന ബി.എസ് എഫ് എറണാകുളം ജില്ലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടന്നു. രാവിലെ വിവിധ കായിക മത്സരങ്ങൾ നടന്നു. തുടർന്ന് വിഭവസമൃദ്ധമായ ഓണ സദ്യയും .
ഉച്ചകഴിഞ്ഞ് നടന്ന കുടുംബ സംഗമം രക്ഷാധികാരി ബേബിസർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സജി ജോൺ അധ്യക്ഷനായി. ഹൈക്കോടതി സീനിയർ ഗവ. പ്ലീഡർ അനിത ബീഗം മുഖ്യ പ്രഭാക്ഷണം നടത്തി. സൈനീകരെ ആദരിക്കൽ വിദ്യാഭ്യാസ അവാർഡ് ദാനം എന്നിവയും നടത്തി . സുന്ദർസർ , പി.ഡി തോമസ്, സൈലി അപ്പുകുട്ടൻ, അജിംസ് അലി, രൂപ, ജോസ് ആൽബി, എം.ജി തോമസ് എന്നിവർ സംസാരിച്ചു. ലക്കി ഫാമിലി നറുക്കെടുപ്പും സമ്മാന കൂപ്പൺ നറുക്കെടുപ്പ് സമ്മാനദാനം, കലാപരിപാടികൾ എന്നിവയും നടന്നു. പ്രസിഡൻ്റ് കെ.കെ ലത്തീഫ് , സെക്രട്ടറി എം.ജി തോമസ്, ട്രഷറർ അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
അതിർത്തി രക്ഷാ സേന കുടുംബ സംഗമം
