ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മുൻ ചാമ്പ്യൻമാരായ ജർമ്മനിക്കും ഫ്രാൻസിനും തകർപ്പൻ ജയം. ജർമ്മനി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ലക്സംബർഗിനെ 4-0 ത്തിന് കീഴടക്കി. പെനാൽറ്റിയിൽ നിന്ന് ഉൾപ്പെടെ ഇരട്ട ഗോളുമായി തിളങ്ങിയ നായകൻ ജോഷ്വാ കിമ്മച്ചാണ് ജർമ്മനിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഗ്നാ ബ്രിയും റൗമും ഓരോ ഗോൾ വീതം നേടി.20-ാം മിനിട്ടിൽ ഡിർക് കാൾസൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ തുടർന്ന് പത്ത് പേരുമായി കളിക്കേണ്ടി വന്നതും ലക്സംബർഗിന് തിരിച്ചടിയായി. ബോക്സിനുള്ളിൽ വച്ച് ഹാൻഡ് ആയതിനെ തുടർന്നാണ് റഫറികൾ കാൾസണ് നേരിട്ട് ചുവപ്പ് കാർഡ് നൽകിയത്. ഇതിന് കിട്ടിയ പെനാൽറ്റിയാണ് കിളിച്ച് ഗോളാക്കിയത്.
Related Posts
ചക്രവാതച്ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറും
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻ തന്നെ സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറും.അടുത്ത 24…
ലഹരി വിരുദ്ധ ക്യാമ്പയിൻ
കോതമംഗലം: കടവൂർ ഗവ. വിഎച്ച്എസ് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. ലഹരിവിരുദ്ധ സന്ദേശം ജില്ലാ പഞ്ചായത്ത് മെമ്പർ റാണി കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്…
സംസ്ഥാനത്ത് മഴ കനക്കും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് അതി ശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇന്ന് ഒൻപത് ജില്ലകളിൽ മഴ…
