കോവളം :കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ കേരളത്തെ മൺചെരാതിൽ ഒരുക്കി പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ മൺചെരാത് കൊളുത്തി കൊണ്ടു ഉൽഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി ഷബീർ കെ വി, സോജാ മംഗളൻ, മഞ്ജു എന്നി അദ്ധ്യാപകരും വിദ്യാർത്ഥി വിദ്യാർത്ഥിനികളും മൺചെരാതിൽ തിരി തെളിയിച്ചു.
