കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ (KUHS) വിദ്യാർത്ഥികളുടെ മികവിനെ ആദരിക്കുന്നതിനായി “KUHS Merit Day & Principal’s Conclave” 2026 മാർച്ച് 7-ന് സർവകലാശാല ആസ്ഥാനത്ത് സെനറ്റ് ഹാളിൽ സംഘടിപ്പിച്ചു.പരിപാടിയിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ ചെയർമാൻ പ്രൊഫ.(ഡോ.) അഭിജാത് ചന്ദ്രകാന്ത് ഷേത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. നിലവിലെ കരിക്കുലത്തിനൊപ്പം ഗവേഷണ പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾ പഠനത്തിനൊപ്പം ഗവേഷണ മേഖലയിലും സജീവമായി പങ്കെടുക്കണം എന്നും അദ്ദേഹം പറഞ്ഞു.സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.(ഡോ.) മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ, വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനെയും ഗവേഷണോന്മുഖമായ പഠനാന്തരീക്ഷത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർവകലാശാലയുടെ പ്രതിബദ്ധത അദ്ദേഹം വിശദീകരിച്ചു.പ്രോ-വൈസ് ചാൻസലർ പ്രൊഫ.(ഡോ.) സി.പി. വിജയൻ സ്വാഗതം പറഞ്ഞു. പ്രഥമ വർഷം / പ്രഥമ സെമസ്റ്റർ / പ്രഥമ പ്രൊഫഷണൽ ഡിഗ്രി റെഗുലർ പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് KUHS Merit Scholarship വിതരണം ചെയ്തു.തുടർന്ന് നടന്ന Principal’s Conclave ൽ സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങൾ, പരീക്ഷാ സംവിധാനം, ധനകാര്യ കാര്യങ്ങൾ, നിയമപരമായ വിഷയങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർത്ഥി ക്ഷേമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.സർവകലാശാല രജിസ്ട്രാർ പ്രൊഫ.(ഡോ.) ഗോപകുമാർ എസ്. നന്ദി രേഖപ്പെടുത്തി.പരിപാടിയിൽ പരീക്ഷാ കൺട്രോളർ പ്രൊഫ.(ഡോ.) എസ്. അനിൽകുമാർ, ഫിനാൻസ് ഓഫീസർ ശ്രീ. സുധീർ എം.എസ്., യൂണിവേഴ്സിറ്റി ലീഗൽ അഡ്വൈസർ അഡ്വ. ശ്രീകുമാർ, ഡീൻ (റിസർച്ച്) പ്രൊഫ.(ഡോ.) ഷാജി കെ.എസ്., ഡീൻ (അക്കാദമിക്) ഡോ. ബിനോജ് ആർ., ഡീൻ (സ്റ്റുഡന്റ് അഫയേഴ്സ്) ഡോ. ആശിഷ് ആർ. എന്നിവർ പങ്കെടുത്തു.
Related Posts
ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ ‘മദനമോഹം’; റിലീസിന് ഒരുങ്ങുന്നു
കേരളസമൂഹത്തില്‍ നിലനിന്നിരുന്ന സ്മാര്‍ത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മദനമോഹം’. വായകോടന്‍ മൂവി സ്റ്റുഡിയോ, ന്യൂ ജെന്‍ മൂവി…
ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
തൃക്കൊടിത്താനം: തൃക്കൊടിത്താനം കൊക്കോട്ടുചിറ-മാടത്തെരുവി ഭാഗത്ത് കാറും പൾസർ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മല്ലപ്പള്ളി പാടിമൺ, ജോണിപ്പടി കള്ളിപ്പാറ വീട്ടിൽ ആദിത്യൻ സുരേഷ് (23) ആണ്…
പുനർജനി പദ്ധതി ഫണ്ട് പിരിവിൽ ക്രമക്കേട്, സിബിഐ അന്വേഷണത്തിന് ഉത്തരവ്
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ…
