യശോദാ ശബ്ദതരംഗം ബേബി സാഹിയയെ ആദരിച്ചു.

തിരുവനന്തപുരം : യശോദാ ശബ്ദ തരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഗായകനും, ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ ഭാരത് ഭവൻ മണ്ണരങ്ങിൽ സംഘടിപ്പിച്ച അജയ് ഓർക്കസ്ട്രയുടെ ഗാനമേള പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡൻറും, പ്രമുഖ പ്രോഗ്രാം അവതാരകനുമായ എം. എച്ച്. സുലൈമാൻ മോഡറേറ്റർ ആയിരുന്നു. കെ.ഡി.ഒ. ചെയർമാനും, ആർ. ജെ. ഡി. ( മൈനോറിറ്റി സെൽ ) ദേശീയ ജനറൽ സെക്രട്ടറിയുമായ നൗഷാദ് തോട്ടിൻകര മുഖ്യാതിഥിയായ ചടങ്ങിൽ ചലച്ചിത്ര നടനും, കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാർ, ഫിലിം പി. ആർ. ഒ. അജയ് തുണ്ടത്തിൽ, പിന്നണിഗായകൻ അലോഷ്യസ് പെരേര, പുലരി ടി.വി. സി. ഇ. ഒ. ജിട്രസ് യോഹന്നാൻ, ജീവകാരുണ്യ പ്രവർത്തകരായ എസ്. വിനയ്ചന്ദ്രൻ നായർ, ജോസഫ് ഡിക്രൂസ്, ദേശീയ മലയാളവേദി സംസ്ഥാനപ്രസിഡന്റ് മുജീബ് റഹ്മാൻ, ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീം, പ്രശസ്ത സംഗീതജ്ഞൻ ഡോ. ബി. വേണുഗോപാലൻ നായർ, സംഗീതസംവിധായകൻ ശബരി, ഗായകൻ രാജേഷ് തത്വമസി, ചലച്ചിത്രതാരം ഗൗരീകൃഷ്ണ, ചലച്ചിത്ര-നാടക നടൻ ഡോ. ഷാനവാസ്, ഡോ. ഗീതാ ഷാനവാസ്, റഹീല പൂവച്ചൽ, അനിത, സജികുമാർ, സുഗത, ബീബി ഷാജഹാൻ, അൽഫാ, ലൈല, റംല, മൈന, മുഹമ്മദ് ഗാലിബ്, ഷീബാ ജോയ്, അൻസഫ്, കാശിനാഥ്, ജാവേദ്, അസ്ന തുടങ്ങിയവർ പങ്കെടുത്തു. നൃത്തരംഗത്തെ മികവിനുള്ള യശോദാ ശബ്ദ തരംഗത്തിന്റെ സ്നേഹാദരവ് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എസ്. വിനയചന്ദ്രൻ നായരും, അജയ് വെള്ളരിപ്പണയും ചേർന്ന് ബേബി സാഹിയക്ക് സമ്മാനിച്ചു. യശോദാ ശബ്ദതരംഗം ഒരുക്കിയ മഹത്തായ വേദിയിൽ മാതാപിതാക്കളുടെയും, ഗുരുക്കന്മാരുടെയും, കൂട്ടുകാരുടെയും സാന്നിധ്യത്തിൽ ജന്മദിന കേക്ക് മുറിച്ച സാഹിയയ്ക്ക് സമ്മാനങ്ങളുമായി നിരവധി പ്രമുഖരും എത്തിയിരുന്നു. അജയ് വെള്ളരിപ്പണ സ്വാഗതവും, യാസ്മിൻ സുലൈമാൻ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് പ്രശസ്ത ഗായകരായ അലോഷ്യസ് പെരേര, രാധികാ നായർ, അജയ് വെള്ളരിപ്പണ, ചന്ദ്രശേഖർ, സുനിത, ശങ്കർ ഋഷിമംഗലം, ജയചന്ദ്രൻ, യമുനാ ചേർത്തല തുടങ്ങിയവർ പങ്കെടുത്ത അജയ് ഓർക്കസ്ട്രയുടെ ഗാനസന്ധ്യയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *