തിരു:പുതുവൽസരത്തിൻ്റെ പുത്തൻ പ്രതീക്ഷകളുമായി അമ്മക്കൂടണയാൻഅവളെത്തി. 2026 ൽ പ്രഥമയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സർക്കാർ സംരക്ഷണയ്ക്കെത്തിയ പെൺ കരുത്തിന് പത്ത് ദിവസം പ്രായം വരും. 1965കിഗ്രാം ഭാരവും.ശനിയാഴ്ച രാത്രി 8 മണിക്കാണ് അമ്മത്തൊട്ടിലിൽ അതിഥി എത്തിയത്. പുതുവർഷത്തിലെനവാഗതയ്ക്ക് “പൗർണ്ണ”എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു. അലാറമെത്തി ഒപ്പംദത്തെടുക്കൽ കേന്ദ്രത്തിലെ മോനിട്ടറിൽ കുരുന്നിൻ്റെ ചിത്രവുമെത്തി. നഴ്സും അമ്മമാർ ഉൾപ്പടെയുള്ള ജീവനക്കാർ അമ്മത്തൊട്ടിലിലെത്തികുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമീക പരിശോധനകൾ നടത്തിയതിനുശേഷം തൈക്കാട് സർക്കാർ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തൈക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.സെപ്തംബർ മുതൽ ഡിസംബർ ജനുവരി മാസങ്ങളിലായി തിരുവനന്തപുരത്ത് അമ്മതൊട്ടിലിൽ 2025 ൽ മാത്രം 30 കുട്ടികളാണ് സംരക്ഷണയ്ക്ക് എത്തിയത്.പൗർണ്ണ യുടെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന്സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി. എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.( ഒപ്പ്)പി.ശശിധരൻപി. എടു ജനറൽ സെക്രട്ടറിസംസ്ഥാന ശിശുക്ഷേമ സമിതി.9847464613
Related Posts
പാലക്കാട് ഡിവിഷനിൽ നിന്നും മംഗളൂരുവിനെ ഒഴിവാക്കിയ നടപടി; കേന്ദ്രസര്ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വളരെ പ്രധാനപ്പെട്ട…
പാലക്കാട് നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
പാലക്കാട്: പാലക്കാട് നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.നാല് മണിയോടെ മുണ്ടൂർ വേലിക്കാട് റോഡരികിൽ നിർത്തിയിട്ട കാർ കത്തുകയായിരുന്നു.നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണച്ചു. അപ്പോഴെക്കും കാർ പൂർണമായി…
രാഷ്ട്രീയ വഴികളിൽ എന്റെ ഗുരു ഉമ്മന്ചാണ്ടി എന്ന് രാഹുല് ഗാന്ധി
പുതുപ്പളളി: ഉമ്മന് ചാണ്ടിയാണ് തന്റെ രാഷ്ട്രീയ ഗുരുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉമ്മന്ചാണ്ടിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം തന്റെ പ്രവര്ത്തനങ്ങളിലൂടെ നമുക്ക് വഴികാട്ടിയാണ്…
