കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സണുമായ വി സത്യവതി പതാക ഉയർത്തി. സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര, പി ടി എ പ്രസിഡന്റ് എൻ ഹസീന, എസ് എം സി ചെയർമാൻ എം ദൗലത് ഷാ, മുൻ കൗൺസിലറും പൂർവ്വവിദ്യാർത്ഥി കൂട്ടായ്‌മ പ്രതിനിധിയുമായ പനത്തുറ പി ബൈജു സ്നേഹസ്പർശം കുട്ടായമ പ്രസിഡന്റ് ഷിബു സേതുനാഥു, ഹ്യൂമൻ റൈറ്റ്സ് (ഗ്ലോബൽ )സംസ്ഥാന സെക്രട്ടറി തിരുവല്ലം ഉദയൻ, എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ കോർഡിനേറ്റർ ഫൈസൽ അഞ്ചാംകല്ല്, പൂർവ്വവിദ്യാർത്ഥി കുട്ടായമ പ്രതിനിധി ഗിരിജ സുകുമാരൻ, പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ പി എസ്, പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷൻ ട്രഷറര്‍ ഷെരീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മധുരപലഹാര വിതരണവും വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
