സ്വാതന്ത്ര്യദിനം ആചരിച്ച് കേരള ആരോഗ്യശാസ്ത്ര സർവകലാശാല

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല(KUHS) സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. എസ്.ഗോപകുമാർ ദേശീയപതാക ഉയർത്തി. പരീക്ഷാകൺട്രോളർ ഡോ. എസ്. അനിൽകുമാർ, ഡീൻ റിസർച്ച്ഡോ. കെ. എസ്. ഷാജി, ഡീൻ അക്കാദമിക് ഡോ. ആർ.ബിനോജ്, ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് ഡോ. ആർ.ആശിഷ്, ഫിനാൻസ് ഓഫീസർ ശ്രീ എം. എസ്. സുധീർഎന്നിവർ ഉൾപ്പെടെ സർവകലാശാലയിലെഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.വിദേശ ശക്തികളുടെ അധീനതയിൽനിന്ന് രാജ്യംസ്വാതന്ത്ര്യം നേടിയെങ്കിലും ചിന്തയുടെയുംപ്രവർത്തനങ്ങളുടെയും പൂർണ സ്വാതന്ത്ര്യം ഇനിയുംകൈവരിക്കേണ്ടതുണ്ടെന്ന് പ്രൊഫ. ഡോ. എസ്.ഗോപകുമാർ പറഞ്ഞു.അനാരോഗ്യം, മാനസിക സമ്മർദ്ദം, ലഹരി ഉപയോഗംതുടങ്ങി നിരവധി ഘടകങ്ങൾ വ്യക്തിയുടെചിന്തയെയും സ്വതന്ത്രമായ ആവിഷ്കാരത്തെയുംപരിമിതപ്പെടുത്തുന്നുണ്ട്. ഇത്തരംനിയന്ത്രണങ്ങളിൽനിന്ന് മോചനം നേടി ചിന്തയിലുംപ്രവർത്തനങ്ങളിലും സമ്പൂർണ സ്വാതന്ത്ര്യംഅനുഭവിക്കാൻ ഓരോരുത്തർക്കും കഴിയണമെന്നുംഅദ്ദേഹം പറഞ്ഞു.ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മറ്റുള്ളവർക്ക്ബുദ്ധിമുട്ടോ ദുരിതമോ ഉണ്ടാക്കുന്നതാകരുതെന്നുംഅദ്ദേഹം ഓർമിപ്പിച്ചു. വിദ്യാർഥികൾക്കുംപൊതുജനങ്ങൾക്കും സാധ്യമായ എല്ലാ വിധത്തിലുംപിന്തുണ നൽകുകയും മെച്ചപ്പെട്ടസേവനങ്ങൾലഭ്യമാക്കി സൗകര്യപ്രദമായ ജീവിതം നയിക്കാനുംസ്വാതന്ത്ര്യം ആസ്വദിക്കാനും സഹായിക്കുകഎന്നതാണ് കേരള ആരോഗ്യശാസ്ത്രസർവകലാശാലയുടെ ലക്ഷ്യമെന്നും അദ്ദേഹംവ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *