വാഷിംഗ്ടൺ ഡിസി: ഗാസ സമാധാനപദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഹമാസ് ആയുധംവച്ച് കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മില്ലിയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.മധ്യസ്ഥരാജ്യങ്ങൾ വഴിയാണ് ഹമാസിന് സന്ദേശം നൽകിയത്. ഹമാസ് ആയുധം താഴെവയ്ക്കും. അങ്ങനെ ചെയ്തില്ലെങ്കിൽ യുസ് കനത്ത നടപടിയിലേക്കു നീങ്ങുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ഹമാസിന്റെ ഭാഗത്തുനിന്നു സമാധാന കരാർ ലംഘിക്കുന്ന നടപടികളുണ്ടായെന്ന് ഇസ്രയേൽ പറഞ്ഞു. ഹമാസിന്റെ നടപടിയെത്തുടർന്ന്, ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കുമെന്നും ഈജിപ്തിലേക്കുള്ള തെക്കൻ അതിർത്തി തുറക്കുന്നതു വൈകിപ്പിക്കുമെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു. എന്നാൽ, ഇസ്രയേൽ കൈമാറിയ 45 തടവുകാരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്നും പേരുവിവരങ്ങൾ കൈമാറിയിട്ടില്ലെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. എല്ലാ മൃതദേഹങ്ങളും കൈകളും കാലുകളും കെട്ടിയിട്ട നിലയിലും വെടിയേറ്റ നിലയിലുമാണെന്നും മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. ഇസ്രയേൽ സൈന്യം ഒഴിഞ്ഞുപോയ ഗാസയുടെ നിയന്ത്രണം ഹമാസ് എറ്റെടുത്തിട്ടുണ്ട്. ഏഴ് വിമതരെ തെരുവിൽ വധിക്കുന്ന ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടു. അതേസമയം, ഹമാസിന്റെ ആയുധങ്ങൾ എങ്ങനെ കൊണ്ടുപോകുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ ഇരുപതിന ഗാസ സമാധാനപദ്ധതിയുടെ പ്രധാന ഭാഗമാണ് ഹമാസിന്റെ നിരായുധീകരണം. മേഖലയിലെ ചരിത്രപരമായ സമാധാന ഉച്ചകോടിക്കു ശേഷമാണ് ട്രംപിന്റെ പ്രസ്താവന. അതേസമയം, ഇക്കാര്യത്തിൽ പലസ്തീൻ ഗ്രൂപ്പ് പൂർണമായും യോജിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
Related Posts
ലോക അധ്യാപക ദിനാചരണം: സ്പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്തു
കോതമംഗലം: വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ലൈബ്രറി ആന്റ് സ്റ്റഡി സെന്റർ ലോക അധ്യാപക ദിനാചരണ ഭാഗമായി പ്രസിദ്ധീകരിച്ച സ്പെഷ്യൽ പതിപ്പ് പ്രകാശനം റിട്ട. ഡെപ്യൂട്ടി കളക്ടർറേച്ചൽ…
‘ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല’; സരൾ ബില്ല് എന്നാണ് പേരെങ്കിലും കരാള ബില്ലായി മാറുമെന്ന് പിണറായി വിജയൻ, രൂക്ഷ വിമർശനം
വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും ആവശ്യമായ ലൈസൻസുകളും അനുമതികളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനെന്ന പേരിൽ കേരള സർക്കാർ കൊണ്ടുവന്ന സരൾ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ…
സിനിമാ പ്രേമികളെ ആവേശത്തിലാക്കി കളങ്കാവല് ടീസർ
മലയാള സിനിമാ പ്രേമികൾ ഏറെ കാലമായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. നിയോ-നോയർ ക്രൈം ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രം സയനൈഡ് മോഹനന്റെ കഥയാണ് പറയുന്നത് എന്നൊക്കെയുള്ള…
