അനധികൃത മദ്യവിൽപന പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച നാലുപേർക്കെതിരെ കേസ്

കായംകുളം: കണ്ടല്ലൂരിൽ അനധികൃത മദ്യവിൽപന പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ദമ്പതികൾക്കെതിരെ കേസ്. സിവിൽ എക്സൈസ് ഓഫിസർമാരായ വർഗീസ് പയസ് (36), രാജേഷ് കുമാർ (51) എന്നിവർക്കാണ് മർദനമേറ്റിരിക്കുന്നത്.സംഭവത്തിൽ കണ്ടല്ലൂർ വടക്ക് ശ്രീനിലയത്തിൽ ശ്രീലാൽ, ഭാര്യ സൗമ്യ, പിതാവ് ശ്രീധരൻ, മാതാവ് രത്നമ്മ എന്നിവരെ പ്രതികളാക്കി കനകക്കുന്ന് പൊലീസ് കേസെടുത്തു.ശനിയാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം ഉണ്ടായത്. ശ്രീലാലിന്റെ വീട് കേന്ദ്രീകരിച്ച് മദ്യ കച്ചവടം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധനയ്ക്കായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *