സംസ്ഥാന കർഷകദിനാഘോഷത്തിന്റെയും സംസ്ഥാന കർഷക അവാർഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 17 രാവിലെ 10ന് കളമശ്ശേരി ആഷിസ് കണ്‍വെൻഷൻ സെന്ററില്‍ നടക്കും.മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും.കാർഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായാണ് സംസ്ഥാന കർഷക അവാർഡുകള്‍ വിതരണം ചെയ്യുന്നത്. കാർഷിക മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 5 ലക്ഷം രൂപ സമ്മാനത്തുകയുള്ള ‘ശ്രീ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ്’ ഈ വർഷം ആദ്യമായി നല്‍കും. നഗരകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ‘മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കർഷകൻ’, ഉദ്യാനകൃഷിയിലെ മികവിനുള്ള ‘ഉദ്യാന ശ്രേഷ്ഠ” എന്നീ പുതിയ അവാർഡ് വിഭാഗങ്ങളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കർഷക അവാർഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
