:ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, വെള്ളാർ വാർഡ് ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരമനയാറും, കോവളം ടി.എസ് കനാലും അറബിക്കടലിൽ സംഗമിക്കുന്നപ്രകൃതിരമണീയമായ പാച്ചല്ലൂർ പൊഴിയിൽ ജലഘോഷയാത്രയും, ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു. നിരവധിയായ നാടൻ വള്ളങ്ങളിൽ വാദ്യമേളങ്ങളും, തെയ്യം, ഓട്ടൻതുള്ളൽ, കഥകളി, തിരുവാതിരകളി തുടങ്ങി കലാരൂപങ്ങളും പ്രദർശനവും വർണ്ണ ശബളമായ ജല ഘോഷയാത്രയിൽഅണിനിരക്കുന്നു. സെപ്റ്റംബർ 6 വൈകുന്നേരം 4 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്ന ജലഘോഷയാത്രയിൽ നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, നഗരസഭ കൗൺസിലർമാർ,ജനപ്രതിനിധികൾ തുടങ്ങി വിവിധ സാമൂഹിക-സാമുദായിക – സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ പനത്തുറ പി ബൈജു, ജനറൽകൺവീനർ എസ്.ഉദയരാജ് കോ-ഓഡിനേറ്റർ ഡി.ജയകുമാർ എന്നിവർ അറിയിച്ചു.
Related Posts
മലപ്പുറം സ്വദേശി സൗദിയിൽ വാഹനമിടിച്ച് മരിച്ചു
ജിസാൻ(സൗദി): അവധിക്കായി നാട്ടിലേക്ക് പോവാനിരുന്ന മലപ്പുറം സ്വദേശി സൗദിയിലെ ജിസാനിനടുത്ത് അബൂ അരീഷിൽ വാഹനമിടിച്ചു മരിച്ചു. സൗദി, ജിസാനിൽ ജോലി നോക്കുന്ന മഞ്ചേരി, പാണായി മുള്ളമ്പാറ സ്വദേശി…
ജീവന്‍രക്ഷാ പ്രവര്‍ത്തനം സിലബസ്സിന്റെ ഭാഗമാക്കണം-പി.ജി.എം. നായര്‍ കാരിക്കോട്
വൈക്കം: വിദൃാഭൃാസത്തിന്റെ പ്രാഥമിക തലം മുതല്‍ പോസ്റ്റ് ഗ്രാജുവേഷന് തലം വരെയുള്ള സിലബസ്സില്‍ ജീവന് രക്ഷാ പ്രവര്‍ത്തനം നിര്‍ബ്ബന്ധിത പാഠ്യവിഷയമാക്കണമെന്ന് ശ്രീ മഹാദേവാകോളേജ് ഡയറക്ടര്‍ പി.ജി.എം. നായര്‍…
തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. എസ്ഐടിയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലക…
