തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചതിൽ പ്രതികരണവുമായി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ആവശ്യങ്ങൾ മനസിലാക്കി തങ്ങളുടെ ഒപ്പം നിന്ന മുഖ്യമന്ത്രിയ്ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാൻ തീരുമാനമായത്. നവീൻ ബാബുവിന്റെ മകൾക്ക് ആശ്രിത നിയമനം നൽകാനും തീരുമാനമായിരുന്നു.
തങ്ങളുടെ ഒപ്പം നിന്ന മുഖ്യമന്ത്രിയ്ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
