കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ ക്രൂരപീഡനം. വാച്ച് കാണാതായതിൽ കുട്ടിയെ സംശയിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയുമായിരുന്നു.കുട്ടി സാഹസികമായി വീട്ടിൽ നിന്നും രക്ഷപ്പെടുകയും ഇത് കണ്ട വഴിയാത്രക്കാരൻ കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. ആഗസ്റ്റ് ആറിനാണ് സംഭവം ഉണ്ടായത്.കണ്ണിൽ മുളകുവെള്ളം ഒഴിച്ചെന്നും നഖത്തിൽ ഈർക്കിൽ കയറ്റിയെന്നുമാണ് പരാതി.സംഭവത്തിൽ പിതൃസഹോദരൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തു.
Related Posts
ശബരിമല സ്വർണ്ണക്കൊള്ള, തന്ത്രി കണ്ഠര് രാജീവര് റിമാന്‍ഡിൽ: തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് മാറ്റും
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ റിമാന്‍ഡ് ചെയ്തു. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയേക്കും. കൊല്ലം വിജിലന്‍സ് കോടതി…
ഖത്തർ പ്രധാനമന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ആശയവിനിമയം നടത്തി
ദോഹ : ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി.…
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്, ഇരകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചെന്ന കേസിൽ വനിതാ സിഇഒ അറസ്റ്റിൽ. വിദേശത്തുനിന്ന് നാട്ടിലേക്കു മടങ്ങിയ വേളയിൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് പ്രതി…
