അധ്യാപകനും KPSTA സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന ജെ മുഹമ്മദ് റാഫിയുടെ നാലാം അനുസ്മരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ഉപഹാരസമർപ്പണവും 2025ഒക്ടോബർ 29വൈകുന്നേരം 4മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ മുൻ എം പി. പന്ന്യൻ രവീന്ദ്രൻഉത്ഘാടനം നിർവഹിക്കും.ഫ്രീഡം ഫിഫ്റ്റി കൾച്ചറർ ഓർഗനൈസേഷൻ ആണ് ഈ ചടങ്ങ് സം ഘടിപ്പിക്കുന്നത്. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി സ്വാഗതവും ഫ്രീഡം ഫിഫ്റ്റി വനിതാ കൺവീനർ തനൂജ. എസ് നന്ദിയും രേഖപെടുത്തും.യോഗത്തിൽ CGLS ഡയറക്ടർ റോബർട്ട് സാം അധ്യക്ഷൻ ആയിരിക്കും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ മുഖ്യ അതിഥി ആയിരിക്കും. മുൻ MLA അഡ്വ. ശരത് ചന്ദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. C.W.C ചെയര്പേഴ്സൻ അഡ്വ. ഷാനിഫബീഗം. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ. KDO ചെയർമാൻ നൗഷാദ് തോട്ടുംകര ജനയുഗം സഹപാഠി കോർഡിനേറ്റർ ആർ. ശരത് ചന്ദ്രൻനായർ. അനിൽ കുമാർ ഗുരുവായൂരപ്പൻ അസോസിയേറ്റ്സ്.പനച്ചമൂട് ഷാജഹാൻ. മുരുക്കും പുഴ വിജയൻ. എന്നിവർ മുഹമ്മദ് റാഫി അനുസ്മരണം നടത്തും.തുടർന്ന് അധ്യാപകസാഹിത്യപുരസ്കാര വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ഉപഹാരസമർപ്പണവും നടക്കും യോഗത്തിൽ വെച്ച് അറിയപ്പെടുന്ന പിന്നണി ഗായകൻ ആർ. രാധാകൃഷ്ണൻ നായർ ജെ. മുഹമ്മദ് റാഫി അനുസ്മരണഗാനം അവതരിപ്പിക്കും
