ദോഹ: പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള, ആരോഗ്യ- അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ ഇൻഷുറൻസിൽ പ്രവാസികൾക്ക് അംഗത്വം നേടാനുള്ള അവസാന തീയതി ഡിസംബർ 30 വരെ നീട്ടണമെന്നു ഖത്തറിലെ സാധാരണ പ്രവാസികൾക്കിടയിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകനും, ഇൻകാസ് ഖത്തർ നേതാവുമായ സിദ്ദിഖ് ചെറുവല്ലൂർ ആവശ്യപ്പെട്ടു.നോർക്ക കെയർ ഇൻഷുറൻസ് എടുക്കുന്ന പ്രവാസികൾക്ക് സർക്കാർ സബ്‌സിടി നൽകി പ്രീമിയം തുക കുറച്ച് കൊണ്ട് ചെറിയ വരുമാനക്കാരായ പ്രവാസികളെയും കുടുംബങ്ങളെയും സഹായിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജോലി ചെയ്യുന്ന പ്രദേശങ്ങളിൽ ഇന്ത്യൻ രൂപ അഞ്ചുലക്ഷത്തിന് തുല്ല്യമായ ചികിത്സ ലഭിക്കുവാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും, ഇൻഷുറൻസ് എടുത്ത് തിരിച്ച് വന്ന പ്രവാസികൾക്ക് മിനിമം അഞ്ചുവർഷം തുടർച്ചയായി പുതുക്കുവാൻ അവസരം നൽകണമെന്നും സിദ്ദിഖ് ചെറുവല്ലൂർ ആവശ്യപ്പെട്ടു. 2025 ജനുവരിക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക കെയർ സ്കീമിന്റെ നിലവിലുള്ള പ്രീമിയത്തിൽ മിനിമം 5 വർഷം ഇൻഷുറൻസ് എടുക്കുവാനുള്ള അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നോർക്ക കെയർ ഇൻഷുറൻസ് അംഗത്വം ഡിസംബർ 30 വരെ നീട്ടണം: സിദ്ദിഖ് ചെറുവല്ലൂർ
