കാടുകയറിയ ആശുപത്രി റോഡ് ഡ്രൈവർമാർ വെട്ടിത്തെളിച്ചു; സിവിൽ സ്റ്റേഷൻ റോഡിലും കാട് മൂടുന്നു

പീരുമേട്: അധികൃതരുടെ അവഗണനയെത്തുടർന്ന് കാടുകയറി മൂടിയ പീരുമേട് താലൂക്ക് ആശുപത്രി റോഡ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു. റോഡിലെ കാട് കാരണം കാഴ്ച മറഞ്ഞ് അപകട സാധ്യതയേറിയതോടെയാണ് പീരുമേട്ടിലെ ഡ്രൈവർമാർ മാതൃകാപരമായ പ്രവർത്തനവുമായി രംഗത്തിറങ്ങിയത്.
ആശുപത്രി റോഡിലെ കാട് അടിയന്തരമായി വെട്ടിമാറ്റുമെന്ന് രണ്ടാഴ്ച മുൻപ് ചേർന്ന എച്ച്.എം.സി (HMC) യോഗത്തിൽ അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും മഴ കനത്തിട്ടും നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് ഡ്രൈവർമാർ നേരിട്ട് റോഡ് ശുചീകരിച്ചത്.
ഇതിനിടെ പീരുമേട് ടൗണിൽ നിന്നും സിവിൽ സ്റ്റേഷനിലേക്കുള്ള റോഡും നിലവിൽ കാടുകയറിയ അവസ്ഥയിലാണ്. ഈ റോഡിലെ കാട് വെട്ടിമാറ്റണമെന്ന ആവശ്യത്തോട് ഭരണസമിതി ഇപ്പോഴും മുഖംതിരിച്ചു നിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *