.വിഴിഞ്ഞം തുറമുഖം റെയിൽവേ ജനങ്ങളെ പറ്റിക്കാൻ ശ്രമം. വിഴിഞ്ഞം തുറമുഖം റയിൽവേ കണക്ടിവിറ്റി ക്ക് സ്ഥലം ഏറ്റെടുക്കില്ല റ്റണൽ പാത എന്നാണ് പറയുന്നത്.ഈ റ്റണൽ പാത യുടെ മുഴുവൻ വിവരങ്ങളും ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ധവളപത്രം പുറപ്പെടുവിക്കണമെന്ന് ജനകീയ പ്രതിരോധ സമിതി ചെയർമാൻ വെങ്ങാനൂർ ഗോപകുമാറും സെക്രട്ടറി മുല്ലൂർ മോഹനചന്ദ്രൻ നായരും ആവശ്യപ്പെട്ടു. 2008ൽ 3000ഏക്കർ ഭൂമി ഏറ്റെടുത്തു വിഞാപനം വന്നതു പോലെ ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം നടക്കുന്നു. ഇത് വരെ പറഞ്ഞിരുന്നത് റ്റണൽ പാത യുടെ മധ്യത്തിൽ നിന്നും 20മീറ്റർ ദൂരം നിർമ്മാണ പ്രവർത്തനങ്ങൾ, കിണർ, വീടുകൾ അനുമതി കൊടുക്കില്ലെന്നായിരുന്നു. ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ മധ്യത്തിൽ നിന്നും നൂറു മീറ്റർ രണ്ട് വശങ്ങളിലും ആകെ ഇരുന്നൂറ് മീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി കൊടുക്കില്ലെന്നാണ്. എങ്കിൽ ജനങ്ങളുടെ ഭൂമി മാന്യമായ വില കൊടുത്ത് സർക്കാർ ഏറ്റെടുക്കണം. കോടിക്കണക്കിനു രൂപ ചിലവിട്ടു അടി പാത നിർമ്മിക്കേണ്ട ആവശ്യമെന്താണ്. ഫലത്തിൽ വസ്തു ഉടമകൾക്ക് ഈ ഭൂമി കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. തുറമുഖ വികസനത്തെ തകർക്കാൻ ഏതോ ശക്തികൾ ശ്രമിക്കുന്നതായിട്ടാണ് മനസ്സിലാകുന്നത്. ശക്തമായ സമരവുമായി ജനങ്ങൾക്ക് ഇറങ്ങേണ്ടി വരുന്ന സാഹചര്യമാണ് കാണുന്നത്. റിങ് റോഡ് ഭൂമി എടുത്തിട്ട് ആളുകൾക്ക് തുക കൊടുത്തിട്ടില്ല. അത് പോലെ റെയിൽവേ യുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം എല്ലാ രീതിയിലും ചെറുക്കും. സർക്കാർ ബാലരാമപുരം വിഴിഞ്ഞം റെയിൽ പാത യുടെ ധവള പത്രം പുറപ്പെടുവിച്ചു ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാനുള്ള ശ്രമം നടത്തണം. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ ഒറ്റകെട്ടായി ചെറുക്കുമെന്നുള്ള കാര്യം അധികാരികളെ ഓർമ്മപ്പെടുത്തുന്നു.എന്ന് വെങ്ങാനൂർ ഗോപകുമാർ 9387292552പ്രസിഡന്റ് ജനകീയ പ്രതിരോധ സമിതി മുല്ലൂർ മോഹനചന്ദ്രൻ നായർ +919074755787സെക്രട്ടറി ജനകീയ പ്രതിരോധ സമിതി.
Related Posts
ഇന്ത്യന്‍ ഓഡിയോ ബ്രാന്‍ഡ് ബോട്ട്(boAt) ഇനി യുഎഇ വിപണിയിലും
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഓഡിയോ വെയറബിള്‍ ബ്രാന്‍ഡായ ബോട്ട് (boAt) യുണൈറ്റഡ് അറബ് എമിറേറ്റിസിലേക്ക് വിപണി വ്യാപിപ്പിക്കുന്നു. ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍, ഹെഡ്ഫോണുകള്, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, ഓഡിയോ ഉപകരണങ്ങള്‍,…
ഹിമാചൽ പ്രദേശിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ മരണമൊഴി പുറത്ത്
ലുധിയാന: കോളേജ് ക്യാമ്പസിനുളളില്‍ റാഗിംഗിനും ലൈംഗികാതിക്രമത്തിനും ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത്. അധ്യാപകന് പിന്നാലെ നടന്ന് ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രൊഫസർ…
എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാധ്യമ ശ്രേഷ്ഠ പുരസ്കാരവും പ്രശംസപത്രവും സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷായ്ക്ക്
തിരുവനന്തപുരം :പ്രവാസി ഭാരതിയ ദിവസത്തിന്റെ സമാപനസമ്മേളനത്തിൽ എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാധ്യമ ശ്രേഷ്ഠ പുരസ്കാരവും പ്രശംസപത്രവും സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത്…
