ബംഗളൂരു: ബംഗളൂരു സെൻട്രല്‍ ജയിലിൽ കൊലക്കേസ് പ്രതി പിറന്നാൾ ആഘോഷം സംഘടിപ്പിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. അഞ്ച് മാസം മുന്‍പാണു സംഭവം. കൊലക്കേസ് പ്രതിയായ ഗുബ്ബച്ചി സീനയാണ് പിറന്നാള്‍ ആഘോഷം നടത്തിയത്. ആഘോഷത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സഹതടവുകാർക്കൊപ്പം സീന കേക്ക് മുറിച്ച് ആഘോഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വലിയ കത്തി ഉപയോഗിച്ചാണ് കേക്ക് മുറിച്ചത്. അറസ്റ്റ് ചെയ്യുന്ന വേളയില്‍ പ്രതി പോലീസുകാരെ അക്രമിച്ചിരുന്നു. തുടർന്ന് ഇയാളുടെ കാലില്‍ വെടിവച്ചാണ് കീഴ്പ്പെടുത്തിയത്. ജയിലിനുള്ളില്‍ എങ്ങനെയാണ് മൊബൈല്‍ ഫോണ്‍ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.
Related Posts
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കിയിലും പാലക്കാടും മലപ്പുറം എന്നി ജില്ലകളിൽ ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.…
പീരുമേട് എം.എൽ.എ. വാഴൂർ സോമന്റെ ജീവിതവും തോട്ടം തൊഴിലാളികൾക്കായുള്ള സംഭാവനകളും
വാഴൂർ സോമൻ (1953-2025), കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.) നേതാവും എം.എൽ.എ.യുമായിരുന്നു. 2021-ലെ കേരള നിയമസഭാ…
നടി ഹുമ ഖുറേഷിയുടെബന്ധു ഡൽഹിയിൽ കൊല്ലപ്പെട്ടു; രണ്ട് പ്രതികൾ അറസ്റ്റിൽ
ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധു. ആസിഫ് ഖുറേഷി കൊല്ലപ്പെട്ടു. ജംഗ്പുര പ്രദേശത്ത് പാർക്കിംഗ് തർക്കത്തെചൊല്ലി അയൽക്കാരൻ ആക്രമിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് സംഭവം. വീടിന്റെ പ്രധാന…
