ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഭാഗമായി നടന്ന പ്രാരംഭഘട്ട ചർച്ച അവസാനിച്ചു. ഈജിപ്തിലെ ഷാം അൽ ഷെയ്ഖിൽ ആയിരുന്നു ചർച്ച നടന്നത്. ചർച്ച ശുഭ പ്രതീക്ഷ നൽകുന്നതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈജിപ്ത്-ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച. മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ബന്ദികളുടെ മോചനവും കൈമാറ്റവും വിഷയമായതായാണ് റിപ്പോർട്ടുകൾ.അതേസമയം, ഇസ്രയേൽ-ഹമാസ് സംഘർഷം രണ്ട് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ സമവായ ചർച്ച ലോകം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ പ്രതിനിധികളും ഈജിപ്തിലെത്തിയിരുന്നു. കൂടാതെ ഇസ്രയേൽ പ്രതിനിധിസംഘത്തിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.ട്രംപിന്റെ പദ്ധതി പ്രകാരം ഇസ്രേലി ബന്ദികളെ മുഴുവൻ ഉടൻ മോചിപ്പിക്കാനും ഗാസയുടെ ഭരണം സ്വതന്ത്ര സമിതിക്കു കൈമാറാനും തയാറാണെന്ന് ഹമാസ് അറിയിച്ചിരുന്നു. എന്നാൽ ഹമാസ് സംഘടനയെ നിരായുധീകരിക്കണം എന്ന നിർദേശത്തിൽ പ്രതികരണം നല്കിയില്ല. ഈ നിർദേശം ഹമാസ് അംഗീകരിക്കില്ലെന്നാണു സൂചന. ഇത് വെടിനിൽത്തൽ ചർച്ചയെ ഗുരുതരമായി ബാധിച്ചേക്കാം. കഴിഞ്ഞമാസം ഇസ്രേലി സേന ഖത്തറിൽ വ്യോമാക്രമണം നടത്തി വധിക്കാൻ ശ്രമിച്ച നേതാവ് ഖലീൽ അൽ ഹയ്യ ആണ് ഹമാസ് പ്രതിനിധിസംഘത്തെ നയിക്കുന്നത്. ഗാസയിൽ കസ്റ്റഡിയിലുള്ള ബന്ദികളുടെയും ഇസ്രേലി ജയിലുകളിലുള്ള പലസ്തീനികളുടെയും കൈമാറ്റം, ഗാസയിൽനിന്നുള്ള ഇസ്രേലി സേനയുടെ പിന്മാറ്റം തുടങ്ങിയ വിഷയങ്ങളാണ് ഇന്നലെ ചർച്ച ചെയ്തതെന്നു സൂചനയുണ്ട്. ഹമാസിന്റെ നിരായുധീകരണം ചർച്ചയായോ എന്നതിൽ വ്യക്തതയില്ല. ഇസ്രേലി അധിനിവേശം അവസാനിച്ച് പലസ്തീൻ രാഷ്ട്രം രൂപവത്കൃതമാകുന്നതുവരെ ആയുധം താഴെവയ്ക്കില്ലെന്നാണ് ഹമാസ് വൃത്തങ്ങളുടെ നിലപാടെന്ന് വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകളിൽ പറയുന്നു.
Related Posts
കോഴിക്കോട് : ദേവസ്വം മന്ത്രി രാജിവെക്കുക, ദേവസ്വം ബോർഡ് പിരിച്ചു വിടുക, ശബരിമലയിൽ പ്രത്യേക ദേവസ്വം ബോർഡ് രൂപികരിച്ച് അതിൻ്റെ കീഴിൽ ഭരണ നിർവഹണം നടത്തുക. ദേശീയ…
തിരുവനന്തപുരം വിതുരയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം. വിതുരയിൽ പേരെയത്തുംപാറ സ്വദേശി അമൽ കൃഷ്ണൻ കുഞ്ഞിൻറെ ചോറൂണ് ദിവസം തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. അമലിന്റെ മകൻറെ ചോറൂണ് ചടങ്ങുകൾ നടക്കുന്നതിനിടെ ആണ് സംഭവം നടന്നത്.…
ഇറാഖിൽ ഹൈപ്പർ മാർക്കറ്റിൽ തീപിടിത്തം
ബാഗ്ദാദ്: ഇറാഖിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 50 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലാണ് തീപിടിത്തം ഉണ്ടായത്.സംഭവത്തിൽനിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ…
