യുകെ മാഞ്ചസ്റ്ററിലെ സിനഗോഗിനുനേരേയുണ്ടായ മാരകമായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. ദുഷ്ടശക്തികളിൽനിന്ന് ലോകം നേരിടുന്ന വെല്ലുവിളിയുടെ ഭീകരമായ മറ്റൊരു ഓർമപ്പെടുത്തലാണിതെന്ന് ഇന്ത്യ പറഞ്ഞു. “യോം കിപ്പുർ ശുശ്രൂഷകൾക്കിടെ മാഞ്ചസ്റ്ററിലെ ഹീറ്റൺ പാർക്ക് സിനഗോഗിൽ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിക്കുന്നു’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അന്താരാഷ്ട്ര അഹിംസ ദിനത്തിലാണ് ഈ ഹീനമായ പ്രവൃത്തി നടന്നത് എന്നത് പ്രത്യേകിച്ചും ദുഃഖകരമാണെന്നും അദ്ദേഹം എക്സിൽ പറഞ്ഞു.ഭീകരാക്രമണത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. സിറിയൻ പശ്ചാത്തലമുള്ള 35 വയസുകാരനായ ബ്രിട്ടീഷ് പൗരനായ ജിഹാദ് അൽ ഷമിയാണ് ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിനുനേരേ ആക്രമണം നടത്തിയത്. ഏഴ് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തിയ പോലീസ് അക്രമിയെ വെടിവച്ച് കൊന്നിരുന്നു. ഇയാളുടെ ഔദ്യോഗിക തിരിച്ചറിയൽ പരേഡ് ഇനിയും പൂർത്തിയായിട്ടില്ല. കസ്റ്റഡിയിലെടുത്തവരിൽ രണ്ട് പേർ മുപ്പതിനോട് അടുത്ത് പ്രായമുള്ള പുരുഷൻമാരും മൂന്നാമത്തെയാൾ അറുപതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയുമാണ്. വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Related Posts
കൊച്ചി നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്നു; അഞ്ചുപേർ കസ്റ്റഡിയിൽ
കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്ന അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തു. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്ന് സ്റ്റീൽ മൊത്ത വിതരണ കേന്ദ്രത്തിൽ…
കോടതി നടപടികളുടെ ഓഡിയോ–വീഡിയോ ദൃശ്യങ്ങൾക്ക് നിയന്ത്രണം
ന്യൂഡൽഹി: കോടതിനടപടികളുടെ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി സുപ്രീംകോടതി. എന്നാൽ, ഇത്തരം വാർത്തകളായി റിപ്പോർട്ട് ചെയ്യുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. മുൻ ഉത്തരവിലെ ആശയക്കുഴപ്പം…
പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടം വേണം – വി. ബി. ബിനു
വൈക്കം : സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെ. എസ്. ആര്. ടി. സി. യിലെ പെന്‍ഷന്‍കാര്‍ അവരുടെ അവകാശങ്ങള്‍ക്കായി നിരന്തരം സമരം ചെയ്യുന്നത് ഇടതുപക്ഷ…
