വൈക്കം: ലോകത്തിലെ ഏറ്റവും ചെറിയ പശുവര്ഗമെന്നു പേരുകേട്ട വെച്ചൂര് പശുക്കളുടെ സംരക്ഷണ കേന്ദ്രം വൈക്കത്ത് ആരംഭിക്കുന്നു. ഏഴു വര്ഷമായി ആറാട്ടുകുളങ്ങരയില് പ്രവര്ത്തിക്കുന്ന ആംറോ ഡയറീസ് എന്ന ഗിര് പശു ഫാമിന്റെ പുതിയ സംരഭമായാണ് വെച്ചൂര് പശു സംരക്ഷണ കേന്ദ്രം ആരംഭിക്കുന്നത്. ഇവയുടെ സംരക്ഷണം, പ്രചനനം, ഉല്പന്നങ്ങളുടെ വിതരണം, ഗവേഷണം തുടങ്ങിയവയെല്ലാം ഈ കേന്ദ്രത്തില് നടക്കും. ഇതിനാവശ്യമായ സുസജ്ജമായ ലബോറട്ടറി സൗകര്യങ്ങളും ഫാമിലുണ്ട്. കര്ഷകര്ക്കും വിദ്യാര്ഥികള്ക്കും നവസംരംഭകര്ക്കും മാര്ഗനിര്ദ്ദേശങ്ങളും മാനേജ്മെന്റ് പരിശീലനങ്ങളും നല്കുന്നതിനായി ആംറോ സെന്റര് ഓഫ് എക്സലന്സ് എന്ന സ്ഥാപനത്തിനും ഇതോടൊപ്പം തുടക്കം കുറിക്കും. ആറോ ഡയറീസിന്റെ മുന്നൂറോളം ഗിര് പശുക്കളുള്ള അഗ്രി ടൂറിസം ഫാം ഇലഞ്ഞിയില് പ്രവര്ത്തിച്ചുവരുന്നുണ്ട്. എ2 പാല്, നെയ്യ്, യോഗര്ട്ട് തുടങ്ങിയവ വിപണിയില് ലഭ്യമാണ്. ആംറോ ഡയറീസ് വെച്ചൂര് പശു കണ്സര്വേഷന് സെന്ററിന്റെയും ആംറോ സെന്റര് ഓഫ് എക്സലന്സിന്റെയും ഉദ്ഘാടനം 30ന് രാവിലെ 8.30ന് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോര്ജ് കുര്യന് നിര്വഹിക്കും. ആറാട്ടുകുളങ്ങരയിലെ ഫാം സെന്ററില് നടക്കുന്ന ചടങ്ങില് സി.കെ ആശ എംഎല്എ, നഗരസഭ ചെയര്പേഴ്സണ് പ്രീത രാജേഷ്, വൈസ് ചെയര്മാന് പി.ടി സുഭാഷ്, വെറ്റിനറി ആന്റ് ആനിമല് സയന്സ് യൂണിവേഴ്സിറ്റി വൈസ് ചാന്സലര് ഡോ. കെ.എസ് അനില്, കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്ഡ് മാനേജിങ് ഡയറക്ടര് ഡോ. ആര് രാജീവ്, ആംറോ ഡയറീസ് ചെയര്മാന് മുരളീധരന് നായര്, സി.ഇ.ഒ സീന മുരളീധരന്, ചീഫ് കണ്സള്ട്ടന്റ് ഡോ. ജയദേവന് നമ്പൂതിരി, മാനേജര് അജിത് ഭാസ്കരന് നായര് എന്നിവര് പ്രസംഗിക്കും.
Related Posts
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;7 ജില്ലകളിൽ യെല്ലോ അലർട്ട്
കൊച്ചി:കേരളത്തിൽ അതിശക്തമായ മഴ ഇന്നും തുടരും. ഇന്ന് കൊച്ചിക്കാർക്കാണ് അതീവ ജാഗ്രത നിർദ്ദേശമുള്ളത്.എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് അതിശക്ത…
ചാവക്കാട് – ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥയില് പ്രതിഷേധിച്ച് രാപകല് സമരംസംഘടിപ്പിച്ച് ജനകീയ ആക്ഷന് കൗണ്സില്
ചാവക്കാട്: തകര്ന്നുകിടക്കുന്ന ദേശീയപാത 66-ന്റെ ചാവക്കാട് മുതല് ഒരുമനയൂര് വില്യംസ് വരെയുള്ള (ചേറ്റുവ റോഡ്) ഭാഗത്തെ ശോച്യാവസ്ഥയില് പ്രതിഷേധിച്ച് ജനകീയ ആക്ഷന് കൗണ്സില് ഹൈവേ ഉപരോധവും രാപകല്…
ലോട്ടറിക്ക് ഇനി 40%GST, ഭാഗ്യശാലികളുടെ എണ്ണം കുറയ്ക്കും
ലോട്ടറിക്ക് നാല്പത് ശതമാനം ജിഎസ്ടി നിരക്ക് ഏര്പ്പെടുത്താനായി സാധാരണ ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും, എജന്റ് കമ്മീഷനുകളും കുറച്ചു. ആകെ സമ്മാനങ്ങളില് 6500-ആണ് കുറച്ചത്. ആകെ ഒരുകോടി രൂപയിലധികം…
