. കാഞ്ഞങ്ങാട്. ഷവർമ കഴിച്ചതിന് പിന്നാലെ ഛർദ്ദി ഉണ്ടായതിനെ തുടർന്ന് പതിനഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാൻ എത്തിയ കുട്ടികൾ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത് .തുടർന്ന് ഇന്നലെ വൈകിട്ട് അസ്വസ്ഥത തോന്നിയതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പൂച്ചക്കാട് സ്വദേശികളായ റിഫ ഫാത്തിമ (16) ,ഫാത്തിമത്ത് സാക്കിയ (13)നഫീസത്ത് (13) നഫീസ (13)എന്നിവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മറ്റു കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി ഇന്നലെ രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. ഇവർ നിരീക്ഷണത്തിലാണ്. ഷവർമയ്ക്ക് ദിവസങ്ങളുടെ പഴക്കമുള്ളതായി പറയുന്നു.
Related Posts
അനില്‍ അംബാനിയുടെ 3,000 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
അനില്‍ അംബാനിയുടെ 3,084 കോടി രൂപ വിലമതിക്കുന്ന 40 സ്വത്തുക്കള്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) താത്കാലികമായി കണ്ടുകെട്ടി. മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡല്‍ഹിയിലെ റിലയന്‍സ്…
പി.എസ്.എം.ഒ. കോളേജ്, തിരൂരങ്ങാടി: യൂണിയൻ ‘സ്റ്റാർ സിംഗർ’ പരിപാടി ശ്രദ്ധേയമായി
തിരൂരങ്ങാടി: പി.എസ്.എം.ഒ. കോളേജ് യൂണിയൻ 2025-26 ന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്റ്റാർ സിംഗർ’ സംഗീത പരിപാടി കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. 2025 ഒക്ടോബർ 14 ചൊവ്വാഴ്ച ഉച്ചയ്ക്ക്…
വൈറ്റില മൊബിലിറ്റി ഹബ്ബിലെ സപ്ലികോ മെഡിക്കൽ ഷോപ്പ് അടച്ചു പൂട്ടുമോ?
വൈറ്റില :വൈറ്റില ഹബ്ബിനുള്ളിൽ പ്രവർത്തിച്ചുവരുന്ന സപ്ലികോ മെഡിക്കൽ ഷോപ്പ് അടച്ചുപൂട്ടുമെന്ന് ജനങ്ങൾക്ക് ആശങ്ക.ഷോപ്പ് വിപുലീകരിക്കാൻ എന്ന പേരിൽ ഇന്ന് ഈ ഷോപ്പിലെ സാധനസാമഗ്രികൾ എടുത്ത് മാറ്റിയതാണ് ജനങ്ങളിൽ…
