വൈക്കം:നിയുക്ത എം.എല്‍.എ കെ.ബിനിമോന് കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളികള്‍ ശനിയാഴ്ച്ച രാവിലെ ആവേശ്വജ്ജലമായ സ്വീകരണം നല്‍കി.
തിരഞ്ഞെടുപ്പില്‍ ബിനിമോന്റെ പ്രചരണപരിപാടി തുടക്കം കുറിച്ചത് കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റില്‍ നിന്നായിരുന്നു. അന്ന് തൊഴിലാളികള്‍ നല്‍കിയ സ്‌നേഹാദരവിന് നന്ദി പറയാന്‍ എത്തിയതായിരുന്നു ബിനിമോന്‍. ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രതിദിനം തൊഴില്‍തേടുന്ന മത്സ്യമാര്‍ക്കറ്റിന്റെ വികസനത്തിന് തന്റെ എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് ബിനിമോന്‍ തൊഴിലാളികള്‍ക്ക് വാക്ദാനം നല്‍കി.
കെ.പി.സി.സി മെമ്പര്‍ മോഹന്‍.ഡി.ബാബു, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.ഡി.ഉണ്ണി, നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍, കൗണ്‍സിലര്‍മാരായ ഇടവട്ടം ജയകുമാര്‍, സോണി സണ്ണി, പി.ഡി.പ്രസാദ്, അമ്പിക രാജേന്ദ്രന്‍, വി.അനൂപ്, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, സന്തോഷ് ചക്കനാടന്‍, കെ.വി.സുപ്രന്‍, എം.ഡി.അനില്‍കുമാര്‍, എം.അബു, പി.ഡി.ബിജിമോള്‍, ബി.ഐ.പ്രദീപ്കുമാര്‍, കെ.എം.രാജപ്പന്‍, അഡ്വ.കെ.പി.ശിവജി, എന്നിവര്‍ നേതൃത്ത്വം നല്‍കി.
കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റിന്റെ വികസനത്തിന് തന്റെഎല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് കെ.ബിനിമോന്
