പറവൂരിൽ ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചു.

നോർത്ത് പറവൂർ നഗരസഭയിൽ നാലിടത്തായി ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചു. ഹൈബി ഈഡൻ എം.പിയുടെ നിർദേശാനുസരണം കൊച്ചിൻ ഷിപ്യാഡിൻ്റെ സി എസ് ആർ ഫണ്ട് 40 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ ഓപ്പൺ ജിംനേഷ്യം വൃന്ദാവൻ ഭാഗത്തെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ രമേഷ് ഡി കുറുപ്പ് അധ്യക്ഷനായി.ഹൈബി ഈഡൻ മുഖ്യാതിഥിയായി.വൈസ് ചെയർപേഴ്സൻ ലൈജി ബിജു, സ്ഥിരം സമിതി അധ്യക്ഷരായ ജോബി പഞ്ഞിക്കാരൻ, സജി നമ്പിയത്ത്, ജലജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *