2026 2027 വർഷത്തെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 14.50 കോടി രൂപ ചിലവിൽ ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാട്ടുപുറത്തെയും കോട്ടയിൽ കോവിലകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന മാട്ടുപുറം ചേന്ദമംഗലം പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരളം മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ നിലവിളക്കൂകൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ബഹു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.കെ ബഷീർ അവർകൾ അധ്യക്ഷത വഹിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപയുടെ ഭരണാനുമതിയാണ് ആദ്യം ലഭിച്ചത് തുടർന്ന് പാലം നിർമ്മിക്കുന്ന ഇരു ഭാഗത്തെയും സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചു ഇതിനായി 22 വീട്ടുകാരില്‍ നിന്നും വിവിധ സര്‍വ്വേ നമ്പരുകളില്‍ പെട്ട സ്ഥലം ഏറ്റെടുക്കേണ്ടി വന്നു ഇതിനായി 2.28 കോടി രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു തുടർന്ന് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി രണ്ടുമാസം മുമ്പ് സ്ഥലം ഉടമകൾക്ക് തുക കൈമാറി പലം നിർമാണത്തിന് ആവശ്യമായ സ്ഥലം മുഴുവനായും ഏറ്റെടുത്തു . തുടർന്ന് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.45 കോടി രൂപക്കുള്ള പുതുക്കിയ ഭരണാനുമതി ലഭിച്ചു. തുടർന്ന് ടെണ്ടർ നടപടികൾ ആരംഭിച്ചു. പാലത്തിന്റെ നിർമ്മാണം കാസർഗോഡ് പ്രവർത്തിക്കുന്ന എം എസ് & ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കരാര്‍ കമ്പനിയാണ് ഈ പ്രവർത്തിയുടെ കരാർ ഏറ്റെടുത്തിട്ടുള്ളത്.
എസ്റ്റിമേറ്റ് പ്രകാരം 129 മീറ്റർ നീളത്തിൽ 7 സ്പാനോടുകൂടി ആണ് ഈ പാലം നിർമ്മിക്കുന്നത്. അപ്രോച്ച് റോഡിന്റെ നീളം കോട്ടയിൽ കോവിലകം ഭാഗത്ത് 66 മീറ്ററും മാട്ടുപുറം ഭാഗത്ത് 127 മീറ്ററും ആണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് ഇതിന്റെ നിർമ്മാണ ചുമതല. ചടങ്ങിൽ KRFB പ്രൊജക്റ്റ് ഡയറക്ടർ ദീപു എസ് സ്വാഗതം പറഞ്ഞു. KRFB ടീം ലീഡർ ജഗദീഷ് എം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ആർ സൈജൻ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യൻ വേവുകാട് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എ ഹരിദാസ്, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എ മുജീബ്, ചെന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെസ്സി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി ജി അനുപ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നമിത ജോസ്, ചെന്ദമംഗലം പഞ്ചായത്ത് മെമ്പർ അജിത കെ എൻ, കരുമാലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ നിഷാ ഷംനാഥ്, വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങളായ ശ്രീജിത്ത് മനോഹർ (കോണ്‍ഗ്രസ്) കെ എ അബ്ദുൽ കരീം (മുസ്ലീംലീഗ്) പൊതുമരാമത്ത് വകുപ്പ് KRFB എക്സിക്യൂട്ടീവ് എൻജിനീയർ സി കെ പ്രസാദ്, അസിസ്റ്റന്റ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശില്പ, അസിസ്റ്റന്റ എഞ്ചിനീയർ ശ്രീഷ്മ എന്നിവർ സംബന്ധിച്ചു
V.D.SATHEESAN
Chief Minister
Devaragam
Kesari Junction
North Paravoor
Ph: 04842449500
