മരിയഗിരി സ്കൂളിൽ ‘ജീവജ്യോതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പീരുമേട്: മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും മുണ്ടക്കയം എം.എം.ടി ഹോസ്പിറ്റലും സംയുക്തമായി ‘ജീവജ്യോതി – പോൾ ബ്ലഡ്’ എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സ്കൂൾ അങ്കണത്തിൽ നടന്ന ക്യാമ്പ് പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്റ്റുജോ തെക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. ഡോ. സിസ്റ്റർ റിയാമോൾ ജോസഫ് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ബോധവത്കരണ ക്ലാസ് നയിച്ചു.

എൻ.എസ്.എസ് പീരുമേട് ക്ലസ്റ്റർ കൺവീനർ അബ്ബാസ് മന്താരി ആശംസകൾ നേർന്നു. എൻ.എസ്.എസിന്റെ ഔദ്യോഗിക ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിക്ക് വോളണ്ടിയർമാർ നേതൃത്വം നൽകി. വിദ്യാർഥികളും അധ്യാപകരുമടക്കം നിരവധി പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *