. പേയാട് : മുഹമ്മദ് നബി 15 നൂറ്റാണ്ടുകൾക്ക് മുമ്പ് ഉയർത്തിയ ശബ്ദം കാലാതീത പ്രസക്തമാണെന്ന് നബിദിനം പ്രമാണിച്ച് മുഹമ്മദ് നബി മാനവികതയുടെ ദാർശനികൻ എന്ന സമ്മേളനത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കാട്ടാക്കട മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു.നിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി നിന്റെ സഹോദരനോടുള്ള ധർമ്മമാണെന്ന് നബി വചനത്തിന്റെ ആഴം വിവരണാതീതമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സമ്മേളനം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് കരമനബയാർ ഉദ്ഘാടനം ചെയ്തു ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു മുഖ്യപ്രഭാഷണം മുഖ്യപ്രഭാഷണം നടത്തി. കെ പി അഹമ്മദ് മൗലവി മീലാദ് സന്ദേശം നടത്തി, സെക്രട്ടറിമാരായ എം മുഹമ്മദ് മാഹിൻ, കെ ഫസിൽ കരമന, എ ഷറഫുദ്ദീൻ, തുടങ്ങിയവർ പ്രസംഗിച്ചു. കാരോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാരോട് ബാദുഷ അധ്യക്ഷതവഹിച്ചു വർക്കിംഗ് പ്രസിഡണ്ട് എ.എൽ എം. കാസിം സ്വാഗതവും മാഹിൻ നന്ദിയും പറഞ്ഞു
Related Posts
കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പ് സ്കൂളിന് സമീപം ഉള്ള എസ് എൻ നഗർ റെസിഡൻസ് അസോസിയേഷൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ നമ്പർ ഇട്ടു. വീടുകളിൽ നമ്പർ…
ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തറിന്റെ ജനറൽ ബോഡി യോഗവും 2026-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ദോഹയിലെ…
വി.ഗംഗാധരൻ നാടാരുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിത ദാസ് ഉൽഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ…
