കുടുംബവഴക്ക്:

ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

പീരുമേട്: ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഗ്ലെന്‍മേരി എസ്റ്റേറ്റ് അംഗന്‍വാടിക്കു സമീപമുള്ള ലയത്തില്‍ താമസിക്കുന്ന ഇസ്രയേലിന്റെ മരുമകന്‍ പ്രിന്‍സ് ആണ് കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രിന്‍സിന്റെ ഭാര്യ പ്രിയങ്ക (30), ഭാര്യാ മാതാവ് നേസം എന്ന വസന്ത (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് പ്രിന്‍സ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകുന്നേരം എട്ടോടെയാണ് സംഭവം നടന്നത്. പീരുമേട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇയാളുടെ ഭാര്യ പ്രിയങ്ക വിദേശത്തായിരുന്നു. ഒരു ആഴ്ചയായി കലഹമുള്ളതായി അയല്‍വാസികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *