വൈക്കം: വൈക്കം ഫൊറോനതല ബൈബിൾ കലോത്സവത്തിൽ തലയോലപ്പറമ്പ് സെൻ്റ് ജോർജ് ഇടവക ഒന്നാം സ്ഥാനം നേടി. ചെമ്പ് സെൻ്റ് തോമസ്, ഇടയാഴം സെൻ്റ് ജോസഫ് ഇടവകകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊതവറ സെൻ്റ് സേവ്യേഴ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കലോത്സവം ഉല്ലല ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ. വിൻസെൻ്റ് പറമ്പത്തറ ഉദ്ഘാടനം ചെയ്തു. ഫൊറോനാ ബൈബിൾ കലോത്സവ കമ്മറ്റി കൺവീനർമാരായ ഫാ. ഷിജോ കോനൂപ്പറമ്പൻ, ഫാ. ഡിനോ മാണിക്കത്താൻ, ഫാ. ജോസഫ് മേച്ചേരിൽ, സിസ്റ്റർ ജിസ്‌മി, ജീസ് പി പോൾ എന്നിവർ സംസാരിച്ചു. ഫാ.ഷിജോ കോനൂപ്പറമ്പൻ ട്രോഫികൾ വിതരണം ചെയ്തു. ഫൊറോനയിലെ 20 യൂണിറ്റുകളിൽ നിന്നായി അഞ്ഞൂറിലേറെ പേർ രണ്ടു ദിവസം നീണ്ടു നിന്ന മത്സരങ്ങളിൽ പങ്കെടുത്തു.
ഫോട്ടോ: വൈക്കം ഫൊറോനാ ബൈബിൾ കലോത്സവത്തിൻ്റെ ഉദ്ഘാടനം ഫാ. വിൻസെൻ്റ് പറമ്പത്തറ നിർവഹിക്കുന്നു. ഫാ. ടോണി കോട്ടയ്ക്കൽ, ഫാ. ഡിനോ മാണിക്കത്താൻ, ഫാ. ഷിജോ കോനൂപ്പറമ്പൻ തുടങ്ങിയവർ സമീപം
