തിരുവനന്തപുരം നഗരത്തിൽ പ്ലസ് ടു വിദ്യാർഥി മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നതു് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നഗരത്തിലെ വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ മദ്യപാനം മത്സരത്തിനിടയാണ് വിദ്യാർത്ഥികളിൽ ഒരാൾ കുഴഞ്ഞു വീണത് .തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു മദ്യപാനം മത്സരം സംഘടിപ്പിച്ചത്. നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 7 വിദ്യാർത്ഥികളാണ് വെള്ളമടി മത്സരത്തിനായി എത്തിയത് .സ്കൂളുകളിൽ ഓണാഘോഷമായതിനാൽ ഇവർ സ്കൂൾ യൂണിഫോമിൽ ആയിരുന്നില്ല. ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് ഇവർ തന്നെയാണ് മദ്യം വാങ്ങിയത് .മുണ്ടും ഷർട്ടും ആയിരുന്നു വേഷം എന്നതിനാൽ ഇവർ വിദ്യാർത്ഥികൾ ആണെന്ന് ബെവ്കോ ജീവനക്കാരും തിരിച്ചറിഞ്ഞില്ല .വിദ്യാർഥികൾ പരസ്പരം മത്സരിച്ച് മദ്യപിച്ച് എന്നാണ് സൂചന. അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാർഥി കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ സംഘത്തിലെ അഞ്ച് പേർ ഓടി രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി മ്യൂസിയം പോലീസിൽ വിവരമറിയിച്ചു .പോലീസ് എത്തിയാണ് വിദ്യാർത്ഥിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് അവശനിലയിൽ ആയ വിദ്യാർത്ഥി തീവ്ര പരിചരണ വിഭാഗത്തിലാണ്.
Related Posts
ശിശുദിനാഘോഷം സംഘടിപ്പിച്ചു
പീരുമേട്:മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശുദിനം വിപുലമായി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. അരുൺ മുയൽ കല്ലുങ്കൽ അധ്യക്ഷത വഹിച്ചു. ഗിന്നസ് സുനിൽ ജോസഫ് ഉത്ഘാടനം ചെയ്തു.…
ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല; സിസിഎഫ് സീസണ് രണ്ട് ലോഞ്ച് ചെയ്തു
കൊച്ചി: സിനിമ, ടെലിവിഷന്‍, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിട്ടി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സി.സി.എഫ്)യുടെ ക്രിക്കറ്റ് പൂരമായ സി.സി.എഫ് പ്രീമിയല്‍ ലീഗ് രണ്ടാം പതിപ്പിന് തിരശീല ഉയര്‍ന്നു.…
ദേശീയപാതയിൽ കഴക്കൂട്ടത്ത് വാഹനാപകടം :ഒരാൾ മരിച്ചു
**തിരുവനന്തപുരം:ദേശീയപാതയിൽ കഴക്കൂട്ടത്ത് വാഹനാപകടം,ഒരാൾ മരിച്ചു.ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്.ഒരു യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതമാണ്.കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ…
